Thursday 18 January 2018 04:23 PM IST : By സ്വന്തം ലേഖകൻ

മഹേഷിന്റെ പ്രതികാരം മാത്രല്ല, ഹാപ്പിവെഡ്ഡിങ് തമിഴ് പതിപ്പിലും നായകന്‍ ഉദയനിധി

udayanidhi

’സിംപിള്‍ ആണ് പക്ഷെ സൂപ്പര്‍ സിനിമ!’ ഹാപ്പിവെഡ്ഡിങ് എന്ന ചിത്രത്തെക്കുറിച്ച് യുവാക്കള്‍ പറയുന്ന അഭിപ്രായമാണിത്. സൂപ്പർ താരനിരയോ വലിയ പബ്ലിസ്റ്റി സ്റ്റണ്ടുകളോ ഒന്നുമില്ലാതെ  തന്നെ മികച്ച വിജയം കൈവരിച്ച ചിത്രമാണ് ഹാപ്പി വെഡ്ഡിങ്. ഒമർ സംവിധാനം ചെയ്ത ഈ ചിത്രം തമിഴില്‍ റീമേക്കിനൊരുങ്ങുന്നതായാണ് കോളിവുഡില്‍ നിന്നും എത്തുന്ന പുതിയ വാര്‍ത്ത. പ്രേമം ഫെയിം സിജു വില്‍സണ്‍ നായകനായ ചിത്രത്തില്‍ അനു സിതാരയും ദൃശ്യയുമായിരുന്നു നായികമാര്‍. നടൻ ഉദയനിധി സ്റ്റാലിൻ ആണ് സിജു ചെയ്ത നായക കഥാപാത്രമായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

മറ്റുതാരങ്ങളെ  കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സിജുവിനൊപ്പം ഷറഫുദീൻ , സൗബിൻ എന്നിവരായിരുന്നു  മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്ക് ആയ പ്രിയദര്‍ശന്‍ ചിത്രം നിമിറി ല്‍ ഫഹദിന്റെ കഥാപാത്രവും ഉദയനിധി തന്നെയാണ് അവതിരിപ്പിക്കുന്നത്.