Friday 12 April 2019 05:33 PM IST : By സ്വന്തം ലേഖകൻ

വൈക്കം വിജയലക്ഷ്മി ആലപിച്ച ’മെല്ലെ’യിലെ മനോഹര ഗാനം; വിഡിയോ കാണാം

melle22

വൈക്കം വിജയലക്ഷ്മി ആലപിച്ച ’മെല്ലെ’യിലെ മനോഹര ഗാനം പുറത്തിറങ്ങി. ’പുഞ്ചപ്പാടത്തെ..’ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നതും അതിമനോഹരമായാണ്. ഗ്രാമീണതയുടെ എല്ലാ വശ്യതയുമുള്ള പാട്ടിന്റെ വരികൾ സന്തോഷ് വർമ്മയുടെതാണ്. വിജയ് ജേക്കബ് ഈണം പകർന്നിരിക്കുന്നു.

നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ’മെല്ലെ’. ജോജു ജോർജ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ജോയ് മാത്യു, പി ബാലചന്ദ്രൻ, അമിത് ചക്കാലക്കൽ, തനൂജ കാർത്തിക്, വിവേക് ഭാസ്‌ക്കർ ഹരിദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം സന്തോഷ് അനിമയും ചിത്രസംയോജനം സുനീഷ് സെബാസ്റ്റ്യനുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം വിജയ് ജേക്കബിന്റേതാണ്. ജോണി സി ഡേവിഡ് ആണ് ത്രിയേക പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്. ഗാനം കാണാം;