Tuesday 09 April 2019 02:44 PM IST : By സ്വന്തം ലേഖകൻ

വില്ലനായി ഫഹദ്, നായകൻ ശിവകാർത്തികേയൻ, നായിക നയൻതാര; ’വേലൈക്കാരൻ’ ടീസര്‍ കാണാം

Fahad Fazil Sivakarthikeyan Velaikkaran Movie 2nd Look Wallpaper

ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം ’വേലൈക്കാര’ന്റെ ടീസർ പുറത്തിറങ്ങി. ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകൻ. നായികയായെത്തുന്നത് നയൻതാരയും. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. സ്നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരാണ് മറ്റു അഭിനേതാക്കൾ.

’തനിഒരുവന്’ ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. റെമോ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം 24എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ ഡി രാജയാണ് നിർമാണം‍. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ. ടീസർ വിഡിയോ കാണാം;