Tuesday 09 April 2019 02:46 PM IST : By സ്വന്തം ലേഖകൻ

’നീയും നിനക്കുള്ളൊരീ ഞാനും...’ ലാലേട്ടനും ലിച്ചിയും ഒരുമിച്ച ഗാനം കേൾക്കാം

lichi-lal

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തക'ത്തിലെ മനോഹരമായ ഡ്യൂയറ്റ് സോങ് പുറത്തിറങ്ങി. "നീയും നിനക്കുള്ളൊരീ ഞാനും..." എന്ന ഗാനം ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണനും വൃന്ദ ഷമീഖും ചേർന്നാണ്. വയലാർ ശരത്ചന്ദ്ര വർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്നു.

ഈ മാസം അവസാനത്തോടെ ചിത്രം തിയ്യറ്ററുകളിലെത്തും. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലായാണ് മോഹന്‍ലാൽ എത്തുന്നത്. കുറ്റിത്തലമുടിയുമായി മോഹൻലാലിൻറെ ചെറുപ്പകാലത്തെ ഗെറ്റപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഗാനം കേൾക്കാം;