Friday 15 February 2019 02:08 PM IST : By സ്വന്തം ലേഖകൻ

ലൈംഗിക തൊഴിലാളിയായി വിദ്യാ ബാലൻ; ബീഗം ജാൻ ട്രെയിലർ കാണാം

vidhya-balan

വിദ്യാ ബാലന്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ബീഗം ജാൻ ട്രെയിലർ പുറത്തിറങ്ങി. വേശ്യാലയം നടത്തിപ്പുകാരിയായ ബീഗം ജാൻ ആയി ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് നടി എത്തുന്നത്. ബംഗാളി സംവിധായകൻ ശ്രീജിത് മുഖർജി സംവിധാനം ചെയ്ത ബീഗം ജാൻ ബംഗാളി ചലച്ചിത്രം രാജ്കഹിനി എന്ന ചിത്രത്തിന്റ റീമേക്കാണ്. സംഗീതം അനു മാലിക്ക്.

ഇന്ത്യ–പാകിസ്ഥാൻ വിഭജന സമയത്ത് അതിർത്തിയിൽ പണിത ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗൗഹർ ഖാൻ, പല്ലവി ശർദ, ഇള അരുൺ, മിഷ്‌ടി ചക്രവർത്തി, പിറ്റോബാഷ് , നസീറുദ്ദീൻ ഷാ, ചുൻകീ പാണ്ഡെ കീ എന്നിവർ അഭിനയിക്കുന്നു. വിശേഷ് ഫിലിംസ് നിർമ്മാണം, ബീഗം ജാൻ ഏപ്രിൽ 14ന് തിയറ്ററുകളിൽ എത്തും.