Wednesday 21 March 2018 01:16 PM IST : By സ്വന്തം ലേഖകൻ

നടന്‍ രമേഷ് തിലകിനായി പോളിസി മാറ്റി വിജയ് സേതുപതി; വിഡിയോ കാണാം

vijay_ramesh

മക്കൾ സെൽവൻ  വിജയ് സേതുപതിയെ വ്യത്യസ്തമായ അഭിനയം കൊണ്ട് മാത്രമല്ല തന്റെ ശക്തമായ നിലപാടുകളിലൂടെ കൂടിയാണ് ആരാധകര്‍ ആ പേര് നല്‍കി ഹൃദയത്തോട് ചേര്‍ത്ത്നിര്‍ത്തുന്നത്. ജീവിതത്തിലായാലും സിനിമയിലായും സ്വന്തമായി വിജയ് സേതുപതി എടുക്കുന്ന നിലപാടുകള്‍ ആരാധകര്‍ ഏറെ ബഹുമാനിക്കാറുമുണ്ട്. സിനിമാ ലോകത്ത് നിന്ന് തന്റെ കുടുംബത്തെ അവരുടെ സ്വകാര്യത നിലനിര്‍ത്തുന്ന അകലത്തിലാണ് ഈ താരം  എപ്പോഴും നിര്‍ത്താറുള്ളത്.

പൊതു പരിപാടികളിലും അഭിമുഖങ്ങളിലും താരങ്ങളുടെ വിവാഹ ചടങ്ങുകളിലും വിജയ് സേതുപതി തനിച്ചാണ് എത്താറുളളതും. അത് അദ്ദേഹത്തിന്റെ പോളിസി ആണെന്നത് എല്ലാവര്‍ക്കും അറിയാം.

ramesh1

പക്ഷേ തനിക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച നടൻ രമേഷ് തിലകിനായി വിജയ് സേതുപതി ആ പോളിസി മാറ്റി. രമേഷിന്റെ വിവാഹത്തിന് കുടുംബവുമൊത്താണ് വിജയ് എത്തിയത്.

ramesh2



ആര്‍ജെ ആയ നവലക്ഷ്മിയെയാണ് രമേഷ് തിലക് വിവാഹം ചെയ്തത്. വിജയ് സേതുപതിയുടെ അമ്മ, ഭാര്യ, മക്കൾ എന്നിവരെല്ലാം വിവാഹ വിവാഹ റിസപ്ഷന് എത്തി.  രമേഷിനെ കെട്ടിപ്പുണര്‍ന്ന് ഒരു സഹോദരനെ പോലെ വിജയ് ചേര്‍ത്തു നിര്‍ത്തി. കുടുംബാംഗങ്ങള്‍ക്കും വധു നവ ലക്ഷ്മിക്കും എന്തിന് രമേഷ് തിലകിനു പോലും ഇതൊരു സര്‍പ്രൈസ് സമ്മാനമായി.