Tuesday 16 January 2018 03:13 PM IST : By സ്വന്തം ലേഖകൻ

‘മക്കൾ സെൽവന്‍’ വിജയ് സേതുപതിക്ക് ഇന്ന് നാല്‍പതാം പിറന്നാള്‍; അതിശയിപ്പിക്കും പുതിയ ഗെറ്റപ്പിലെ പോസ്റ്റര്‍

vijay_sethupathy

തമിഴിന്റെ ‘മക്കൾ സെൽവ’ ന് ഇന്ന് 40 ാം ജന്മ ദിനം. ആരാധകര്‍ കാത്തിരുന്നതു പോല തന്നെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകരെ ഒന്നടങ്കം അതിശയിപ്പിച്ചു കൊണ്ട് തന്റെ പുതിയ ചിത്രത്തിലെ ലുക്ക് അവതരിപ്പിച്ചിരിക്കുകയാണ് വിജയ് സേതുപതി. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന തന്‍റെ ഇരുപത്തിയഞ്ചാം ചിത്രമായ ‘സീതാകാതി’യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ആണ് വിജയ്‌ പുറത്ത് വിട്ടത്. സീതാകാതിയില്‍ ഒരു നാടകകലാകാരന്‍റെ വേഷത്തിലാണ് വിജയ്‌ സേതുപതി എത്തുന്നത്‌. വിജയ്‌യുടെ മേക്കപ്പ് ഡിസൈന്‍ ചെയ്തിട്ടുള്ളത്‌ ഓസ്കാര്‍ പുരസ്കാര ജേതാക്കളായ കെവിന്‍ ഹനേയ്, അലക്സ്‌ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ്.

ബാലാജിയുടെ തന്നെ  ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന ചിത്രത്തിലും  വിജയ് നായകനായിരുന്നു. 2012ല്‍  ആയിരുന്നു അത്.  ചിത്രത്തില്‍ വിവാഹത്തിന് രണ്ടു ദിവസം മുന്‍പ് ഓര്‍മ്മ നഷ്ടപ്പെടുന്ന കഥാപാത്രമായി  വിജയ്‌ സേതുപതി ജീവിക്കുകയായിരുന്നു. പ്രേക്ഷകശ്രദ്ധ നേടാന്‍ നടനെ സഹായിച്ചതിലും ഈ കഥാപാത്രത്തിന് പ്രാധാന്യമാണുള്ളത്. പിസ എന്ന ചിത്രത്തില്‍ നിന്ന് ഇന്നത്തെ ‘മക്കള്‍ സെല്‍വന്‍’ എന്ന വലിയ നായകനിലേക്ക് താരമെത്തിയത്  വിനയം കൈവിടാത്തത് കൊണ്ടു തന്നെയാണ് എന്നു പറയാം. അത്കൊണ്ട് തന്നെ തമിഴ്മക്കള്‍ ചേര്‍‍ത്തുനിര്‍ത്തുന്ന താരത്തിന്റെ പുതിയ ഗെറ്റപ്പിനുംമികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.


തമിഴിന്റെ മക്കള്‍ സെല്‍വന്‍ മലാളത്തിന്റെ വായനക്കാര്‍ക്കായി വിശേഷങ്ങള്‍ പങ്കുവച്ചപ്പോള്‍. വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.