Friday 01 March 2019 04:51 PM IST : By സ്വന്തം ലേഖകൻ

അച്ഛനുവേണ്ടി വിനീത് ശ്രീനിവാസന്റെ ’ശശിപ്പാട്ട്’! വിഡിയോ കാണാം

sreenivasan in ayal sasi

ശ്രീനിവാസന്റെ പുതിയ ചിത്രം ’അയാൾ ശശി’ യിലെ ആദ്യ പാട്ട് പുറത്തിറങ്ങി. വി വിനയകുമാറിന്റെ വരികളിൽ വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേസിൽ സി ജെ ആണ്. സജിൻ ബാബു സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. പിക്സ്ൻ ടെയിൽസിന്റെ ബാനറിൽ പി സുകുമാർ, സുധീഷ് എൻ പിള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിഡിയോ കാണാം;