Wednesday 17 April 2019 10:46 AM IST : By സ്വന്തം ലേഖകൻ

പ്രതീക്ഷയോടെ ‘തല’ ആരാധകർ! ‘വിവേകം’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ബ്രഹ്മാണ്ഡ റിലീസിന്

vivegam-poster-ajith

തമിഴ്‌നാടിന്റെ ’തല’ അജിത്ത് നായകനാകുന്ന പുതിയ ചിത്രം ’വിവേകം’ കേരളത്തിൽ റിലീസിന് ഒരുങ്ങുന്നു. ’പുലിമുരുക’ന്റെ നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് സിനിമ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മുന്നൂറിൽപ്പരം തിയറ്ററുകളിലാകും ചിത്രം റിലീസ് ചെയ്യുക. അഡ്വാന്‍സ് ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു കഴിഞ്ഞു. ഫാൻസ് ഷോ രാവിലെ മുതൽ ആരംഭിക്കും.

കോടികൾ മുടക്കി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ’വിവേകം.’ചിത്രത്തിന്റെ ട്രെയിലറിന് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വൻ വരവേൽപ്പാണ് ലഭിച്ചത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തിനുവേണ്ടി ബള്‍ഗേറിയയിൽ ബൈക്ക് സ്റ്റണ്ട് രംഗങ്ങള്‍ അജിത്ത് ഡ്യൂപ്പില്ലാതെ ചെയ്തിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയാണ് സിനിമയിൽ വില്ലനായി എത്തുന്നത്. കാജൽ അഗർവാൾ ആണ് നായിക. ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോർഡുകൾ വിവേകം തകർക്കുമെന്ന പ്രതീക്ഷയിലാണ് ’തല’ ആരാധകർ.