Monday 06 May 2019 05:12 PM IST : By സ്വന്തം ലേഖകൻ

’ഫോട്ടോഗ്രാഫറി’ൽ ലാലേട്ടനൊപ്പം, ഇനി മമ്മൂക്കയ്‌ക്കൊപ്പം! സ്റ്റാറായി വയനാട് മണി

mani-mammotty1

മോഹൻലാൽ ചിത്രം ’ഫോട്ടോഗ്രാഫറി’ൽ ആദിവാസി ബാലനായി തിളങ്ങിയ മണിയെ പ്രേക്ഷകർ മറന്നിരിക്കില്ല. ആദ്യ സിനിമയിലൂടെ മികച്ച ബാലതാരത്തിലുള്ള സംസ്ഥാന അവാർഡ് വരെ മണി നേടിയെടുത്തു. പിന്നീട് മണിയെ കാണുന്നത് ഏഴു വർഷങ്ങൾക്കു ശേഷമാണ്. അരുണ്‍ ശൈലേന്ദ്രന്‍ സംവിധാനം ചെയ്ത ’മിഠായി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതിനുശേഷം ഉണ്ണിക്കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ’ഉടലാഴം’ എന്ന സിനിമയിൽ അനുമോളുടെ നായകനായി മണി എത്തി.

ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയ്‌ക്കൊപ്പം പുൽപ്പള്ളിയിൽ ’അങ്കിളി’ന്റെ ഷൂട്ടിങ് തിരക്കിലാണ് മണി. സെറ്റിൽ മമ്മൂട്ടിയുടെ സ്നേഹവും പ്രത്യേക പരിഗണനയും കിട്ടിയ സന്തോഷത്തിലാണ് മണി. മമ്മൂക്ക മണിക്കുവേണ്ടി നടൻ ജോയ് മാത്യുവിനോട് ഒരു അഭ്യർത്ഥനയും നടത്തി. അടുത്ത സിനിമയില്‍ മണിക്കൊരു നല്ല വേഷം നൽകണം എന്നായിരുന്നു മെഗാസ്റ്റാറിന്റെ ആവശ്യം.

നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയുന്ന ചിത്രമാണ് ’അങ്കിൾ.’ സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ ജോയ് മാത്യുവാണ്. സിനിമയിൽ മമ്മൂട്ടിയ്ക്കൊപ്പം ഷീല, ജോയി മാത്യു, ആശാ ശരത്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, കൈലാഷ്, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.

uncle-loc