Tuesday 12 February 2019 02:58 PM IST : By സ്വന്തം ലേഖകൻ

നന്ദനയ്ക്ക് ഇന്ന് 15 വയസ്സ്; ഓര്‍മ്മയായ പൊന്നുമോള്‍ക്ക് പിറന്നാള്‍ മുത്തം നല്‍കി ഗായിക ചിത്ര

nandana

മകളേ...നീ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തില്‍ സന്തോഷവതിയായിരിക്കൂ.... പൊന്നുമോളുടെ പിറന്നാള്‍ ദിനത്തില്‍ ഓര്‍മ പങ്കുവച്ച ഗായിക കെഎസ് ചിത്രയോടൊപ്പം ചേര്‍ന്ന് ആരാധകരും. പ്രിയ ഗായിക ചിത്രയുടെ അപകടത്തില്‍ മരിച്ച ഒരേയൊരു മകള്‍ നന്ദനയുടെ 15ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ദുബായില്‍ വച്ച് അപകടത്തില്‍ മരിക്കുമ്പോള്‍ കെ.എസ് ചിത്ര- വിജയശങ്കര്‍ ദന്പതികളുടെ മകള്‍ നന്ദന എട്ടു വയസ്സായിരുന്നു.

ദുബായ് എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു നന്ദനയുടെ മരണം. എട്ട് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷം ലഭിച്ച മകളായിരുന്നു നന്ദന.