Friday 09 February 2018 04:23 PM IST

കോൺഫിഡന്റ് ആയി ഓഫീസിൽ പോകാം...

Poornima Indrajith

Designer

poornima2

വളരെ ചലഞ്ചിങ് ആയ ജോലിയാണ് ഒരു ഡിസൈനറുടേത്. മറ്റൊരാളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് ഭംഗിയുള്ളൊരു കലാസൃഷ്ടി നടത്തേണ്ട ചുമതലയാണത്.

ഈയിടെ ഷീ ടാക്സി ജീവനക്കാരുടെ യൂണിഫോം രൂപകൽപന ചെയ്യാൻ അവസരം കിട്ടി. ഏറ്റെടുക്കാൻ ഏറെ ടെൻഷനുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനായി ഒരുപാട് പേരെ നേരിൽ കണ്ടും അവരുടെ ഒപ്പം സമയം ചെലവഴിച്ചും അവരിലൊരാളായി ചിന്തിച്ചുനോക്കി.

ദിവസത്തിന്റെ ഏറിയ പങ്കും അവർ ചെല വഴിക്കുന്നത് യൂണിഫോമിലാണ്. ദുപ്പട്ടയില്ലാത്ത വേഷം ശീലമുള്ളവരല്ല പലരും. എന്നാൽ വണ്ടിയോടിക്കുമ്പോൾ ദുപ്പട്ട അസൗകര്യവുമാണ്. പിന്നെ, ദൈനംദിനാവശ്യങ്ങൾക്കുള്ള വ രുമാനം മാത്രമുള്ള കുടുംബങ്ങളിൽ നിന്നാണ് മിക്കവരും. അതുകൊണ്ടുതന്നെ നല്ല ഈടുള്ള അധികം ചെലവു വരാത്ത തുണിത്തരങ്ങൾ മാത്രമേ ഉപയോഗിക്കാനാകൂ. ഇങ്ങനെ എല്ലാ പരിമിതികളും പരിഗണിച്ചാണ് ആ പ്രോജക്ട് ചെയ്തത്.

ജോലിയിൽ പൂർണ ശ്രദ്ധ കിട്ടണമെങ്കിൽ, ജോലി സമയത്ത് വസ്ത്രത്തെക്കുറിച്ചുള്ള ചിന്തകൾ നമ്മളെ വലയ്ക്കാതിരിക്കണം. ജോലിക്കിടയിൽ ശരീരത്തെക്കുറിച്ച് അസ്വസ്ഥതപ്പെടാതിരിക്കാനുള്ള കംഫർട്ട് ആണ് ജോലിസ്ഥലത്തെ വസ്ത്രം പ്രധാനമായും നൽകേണ്ടത്. ആ യൂണിഫോം അണിഞ്ഞ ശേഷം പലരും നന്ദിയോടെ പറഞ്ഞതും അതായിരുന്നു. ആ വസ്ത്രത്തിനുള്ളിൽ സർവ സ്വതന്ത്രരായിരുന്നുവെന്ന്.

ദുപ്പട്ട ഒഴിവാക്കാൻ ആഗ്രഹിക്കുന്നവ എന്തെല്ലാം സ്മാർട് ഓപ്ഷനുകളാണ് നിർദേശിക്കാനുള്ളത്?

നെഹ്റു ജാക്കറ്റാണ് ദുപ്പട്ടയ്ക്ക് പകരക്കാരനായി ഏറ്റവും പോപ്പുലറായിട്ടുള്ളത്. കാർഡിഗൻ, ഷ്രഗുകൾ എന്നിവയും ഉപയോഗിക്കാം. ശരീരത്തോട് ഇറുകിയ ഫിഗർ ഫിറ്റ് മാറ്റി അൽപം ലൂസായ കംഫർട് ഫിറ്റ് അണിയുമ്പോഴേ ദുപ്പട്ടയുടെ ആവശ്യം കുറയൂ. മൾട്ടി ലെയർ കമ്മീസും പരിഗണിക്കാം. കേപ്, പോഞ്ചോ എന്നിവയും അൽപം പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് നല്ല ഓപ്ഷനുകളാണ്. ഹൈ നെക്ക് കഫ്താനുകൾക്കും ദുപ്പട്ട വേണ്ട.

എല്ലാ കാലാവസ്ഥയ്ക്കും യോജിച്ച സീസൺ സ്റ്റേപിൾ വസ്ത്രങ്ങൾ ഏതൊക്കെയാണ്?

ലൈറ്റ് വെയ്റ്റായ ഏതു ഫാബ്രിക്കും കേരളത്തിന്റെ കാലാവസ്ഥകൾക്ക് ഇണങ്ങും. അൽപം അയവായി വേണം വസ്ത്രങ്ങൾ തുന്നാൻ. ഏതു കാലാവസ്ഥയ്ക്കും അതാവശ്യമാണ്. തറയിൽ മുട്ടാത്ത നീളം അതായത് ആങ്കിൾ ലെങ്ത് ആണ് എപ്പോഴും അനുയോജ്യം. വസ്ത്രത്തിലൂടെയുള്ള വായു സഞ്ചാരം, ചലന സ്വാതന്ത്ര്യം ഇത്രയും ഉറപ്പാക്കിയാൽ ഏതു കാലാവസ്ഥയിലും അണിയാൻ കഴിയുന്ന മനസ്സിനിഷ്ടപ്പെട്ട ഉടയാടകൾ സ്വന്തമാക്കാം.

ഓഫിസിൽ നിന്ന് പാർട്ടിക്കോ ഫങ്ഷനോ പോകുമ്പോൾ അതേ വേഷം 2 പാർട്ടിസ്റ്റൈൽ  

∙ ഓഫിസിൽ അണിഞ്ഞത് സിംഗിൾ കളർ സിംപിൾ കുർത്തിയാണെങ്കിൽ ഹെവി വർക്ക് അല്ലെങ്കിൽ പ്രിന്റുള്ള ജാക്കറ്റോ അൽപം ഒാർണമെന്റൽ ആയ സ്കാർഫോ അണിയാം.

∙ പാർട്ടിയുള്ള ദിവസം ബഹളങ്ങളില്ലാത്ത സിംഗിൾ കളർ സാരിയാണ് അണിയുന്നതെങ്കിൽ നല്ല വലിപ്പമുള്ള ഒരു സ്റ്റേറ്റ്മെന്റ് നെക്‌ലേസ്, അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ഇയർ റിങ് അണിഞ്ഞ് വൈകുന്നേരം പാർട്ടിക്കു പോകാം.

∙ സിംപിൾ വെസ്റ്റേൺ ഡ്രസ്സ് ആണ് വേഷമെങ്കിൽ ബ്രൈറ്റ്, ക്യാച്ചി പ്രിന്റുള്ള സ്കാർഫിനൊപ്പം ഷിമ്മറുള്ള ലിപ്സ്റ്റിക്കും പല നിറങ്ങളിലെ ഐ ലൈനറും ഉപയോഗിക്കാം.

∙ പാർട്ടിക്കുമുമ്പ് കാഷ്വൽ ചെരിപ്പുമാറ്റി തിളങ്ങുന്ന പാർട്ടി ഷൂ അണിയൂ, അതു മാത്രം മതി താരമാകാൻ.

∙ പാർട്ടിക്ക് ഒരുങ്ങുമ്പോൾ ആക്സസറീസും മേക്കപ്പും വലിച്ചുവാരി അണിയുകയല്ല വേണ്ടത്, മറിച്ച് നിങ്ങൾ അണിഞ്ഞിരിക്കുന്ന വേഷത്തെ എൻഹാൻസ് ചെയ്യുന്ന മിനിമം കാര്യങ്ങൾ മാത്രം കൂട്ടിച്ചേർത്താൽ മതി.

(എല്ലാ കണ്ണുകളിലും വിസ്മയം വിടർത്താൻ ട്രെൻഡിയായി വസ്ത്രം ധരിക്കണം. നിർദേശങ്ങളും

സംശയങ്ങൾക്ക് മറുപടിയും നൽകാൻ പൂർണിമ ഇന്ദ്രജിത്)

മലയാളിക്ക് ലോകത്ത് എവിടെയും ഭംഗിയായി ഒരുങ്ങാൻ സാരി സഹായിക്കുമെന്ന് പൂർണിമ