Friday 09 February 2018 04:05 PM IST

കവിളുകൾ മനോഹരമാക്കാൻ...

Ambika Pillai

Beauty Expert

nargis

പെർഫക്ട് ബ്യൂട്ടി എന്ന് വിളിക്കാൻ പറ്റുന്ന വ്യക്തിയാണ് നർഗിസ്. പഴയകാല സ്വപ്ന സുന്ദരി നർഗിസിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ഇത്  മോഡലും നടിയു മായ പുതിയ നർഗിസ്. നർഗിസ് ഫക്രിയെന്ന ഈ സുന്ദരിയെ ഈസി മേക്കപ്പ് ചെയ്യാൻ കഴിയില്ല. കാരണം, നർഗിസിന്റെ ചുണ്ടിന് മുകളിൽ ചെറുപ്പത്തിൽ സർ‌ജറി ചെയ്തതിന്റെ ഒരു ചെറിയ കലയുണ്ട്. അത് മറച്ചു കൊണ്ടുള്ള കറക്‌ഷൻ മേക്കപ്പ് വേണം ചെയ്യാൻ. പുതിയ ആകൃതി വരച്ചു ചേർത്ത് അതിനെ പെർഫ്ക്ടാക്കി മാറ്റുന്ന രീതിയാണിത്.  

എല്ലാവരേയും ആകർഷിക്കുന്ന വ്യക്തി  ത്വമാണ്. അതുകൊണ്ടു തന്നെ ആ ആറ്റിറ്റ്യൂഡിന് ചേരുന്ന രീതിയിലുള്ള മേക്കപ്പ് വേണം നൽകാൻ. ഡാർക്ക് സ്മോക്കി കണ്ണുകളും  കറുത്ത കാജൽ ഉപയോഗിക്കുന്നതും  നർഗിസിന് നല്ല ഭംഗിയാണ്. പിങ്കും റെഡുമാണ് ലിപ്സ്റ്റിക്കിൽ പ്രിയപ്പെട്ടത്. മേക്കപ്പെല്ലാം കഴിയുമ്പോൾ നർഗിസിന്റെ ചുണ്ടുകൾ തന്നെ യാണ് ആരെയും ആദ്യം ആകർഷിക്കുക.
   
 നർഗിസിന്റെ കവിളുകൾ മനോഹരമാണ്. ഇതിനെ ഹൈലൈറ്റ് ചെയ്യാനായി എപ്പോഴും സിൽവറി വൈറ്റ് ഷിമ്മർ പൗഡർ നൽകും. ക വിളുകളുടെ ആകൃതിയിൽ മാറ്റം വരുത്തുന്നതിനനുസരിച്ച്  ഓരോരുത്തരുടെയും  മുഖത്തിലും പ്രകടമായ മാറ്റങ്ങൾ കാണാം. നർഗിസിന്റെ മുഖം മെലിഞ്ഞതാണ്. കവിളുകൾ കൂടുതൽ തുടുത്തതായി തോന്നുന്ന മേക്കപ്പാണ് വേണ്ടത്.

ചീക്സ് ഹൈലൈറ്റ് മേക്കപ്പ്

കവിളുകൾ തുടുക്കാനും കൂടുതൽ ആകർഷ കമാക്കാനുമാണ് ചീക്സ് ഹൈലൈറ്റ് മേക്കപ്പ്. ഷിമ്മർ പൗഡറിന്റെ വിവിധ ഷെയ്ഡുകൾ ഉപയോഗിച്ച് ഈ മാജിക് സ്വന്തമാക്കാം. മുഖത്തെ ബേസിക് മേക്കപ്പ് കഴിഞ്ഞ ശേഷം വേണം ഷേപ്പിൽ വ്യത്യാസം വരുത്താൻ.  കവിളുകൾ തുടുക്കാനും വണ്ണം കുറയ്ക്കാനും  ഹൈലൈറ്റ് മേക്കപ്പ് ഉപയോഗിക്കാം.

കണ്ണുനീർതുള്ളിയുടെ ആകൃതിയാണ് ഈ മേക്കപ്പിന്റെ ശ്രദ്ധിക്കേണ്ട കാര്യം. മെലിഞ്ഞ മുഖമുള്ളവർ കണ്ണിന്റെ അരികിൽ തുടങ്ങി കവിളിന്റെ ഉയർന്ന ഭാഗത്തിന്റെ  മുന്നിലേക്ക് വേണം ഈ ആകൃതി വരക്കാൻ. കവിൾ തടങ്ങളിൽ വീതി കൂട്ടിയും ചെവിയുടെ വശങ്ങളിലേക്ക് പോകുമ്പോള്‍ വണ്ണം കുറച്ചും ഷെയ്ഡ് നൽകാം. ഫെയ്സ് ടോണിൽ നിന്ന് അൽപം ഡാർക്ക് ഷെയ്ഡിലുള്ള ഷിമ്മർ പൗഡർ വേണം ഉപയോഗിക്കാൻ. അതേസമയം തടിച്ച കവിളും മുഖവുമുള്ളവർ കവിളിന്റെ ഇരുവശങ്ങളിലും വണ്ണം കൂട്ടി മധ്യഭാഗത്തേക്ക് വണ്ണം കുറച്ച് വേണം കണ്ണുനീർതുള്ളി വരക്കാൻ. ബ്ലഷ് ബ്രഷ് കൊണ്ട് ഈ കണ്ണുനീർതുളളി തിരിച്ചും മറിച്ചും നൽകാം.

ബ്ലഷ് ബ്രഷ്

അറ്റത്ത് ഓവൽ ഷേപ്പും കട്ടി കൂടിയ നാരുകളോടു കൂടിയതുമാണ് ബ്ലഷ് ബ്രഷ്. കവിളുകൾ മനോഹരമാക്കാൻ ബ്ലഷ് ബ്രഷ് കൂ ടിയേ തീരൂ. ഇതിന്റെ ഓവൽ രീതിയിലിരിക്കുന്ന അഗ്രഭാഗം ഏതു ആകൃതിയും വരച്ചെടുക്കാൻ സഹായിക്കും. ബ്ലഷ് ചെയ്ത് തുടുത്ത കവിളുകൾ സ്വന്തമാക്കിയാൽ പിന്നെ, ബ്ലഷ് ബ്രഷ് മേക്കപ്പ് ബോക്സിൽ എന്നുമുണ്ടാകും. ഇവ ഇടയ്ക്കിടെ കഴുകി വെയിലത്തുണക്കി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.