Monday 08 January 2018 02:33 PM IST : By സ്വന്തം ലേഖകൻ

ആരാധകരെ ഞെട്ടിച്ച് ബിപാഷയുടെ കിടിലൻ യോഗ മുറകൾ

bipasha34

സിനിമാതാരങ്ങൾ ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച കാണിക്കാറില്ല, പ്രത്യേകിച്ചും ബോളിവുഡ് താരങ്ങൾ. യോഗയും ജിം വർക്ക്ഔട്ടുമായി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലായിരിക്കും ഇവർ. ഈ യോഗദിനത്തിൽ നടി ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറുമാണ്‌ യോഗ ചെയ്തു ആരാധകരെ ഞെട്ടിച്ചത്.

ഭാര്യയും ഭർത്താവും ഒരുമിച്ചു യോഗ ചെയ്തപ്പോൾ അത് മനോഹരമായ നൃത്തത്തിന്റെ പോസായി. ബിപാഷയാണ് മനോഹരമായ യോഗാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രങ്ങൾ കാണാം;