Monday 08 January 2018 03:37 PM IST : By സ്വന്തം ലേഖകൻ

സാരിയും അരപ്പട്ടയും നെറുകയിൽ കെട്ടിയ മുടിയും! നടി കീർത്തി സുരേഷിന്റെ കിടിലൻ മേക്കോവർ

keerthi-suresh01

നാടൻ സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പഴയകാല നടിയാണ് മേനക സുരേഷ്. എന്നാൽ മേനകയിൽ നിന്ന് ഏറെ വ്യത്യസ്തയാണ്  മകളും നടിയുമായ കീർത്തി സുരേഷ്. അമ്മയ്‌ക്ക് നാടൻ സൗന്ദര്യമാണ് ഇഷ്ടമെങ്കിൽ, മകൾക്ക് പുത്തൻ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കാനാണ് താൽപ്പര്യം. അടുത്ത ദിവസം ഒരു തെലുങ്കു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. പരിപാടിയിൽ പങ്കെടുക്കാനെത്തിയ കീർത്തിയെ കണ്ട് മാധ്യമ പ്രവർത്തകർ പോലും തിരിച്ചറിഞ്ഞില്ല എന്നാണ് രസകരമായ ഗോസിപ്പുകൾ.

keerthi-suresh002

മെറൂൺ നിറത്തിലുള്ള വെൽവെറ്റ് സിൽക്ക് സാരിയും കറുപ്പ് നിറത്തിലുള്ള റൌണ്ട് ക്ലോസ്‌ഡ്‌ നെക്ക് ബ്ലൗസുമാണ് കീർത്തി ധരിച്ചിരുന്നത്. അരപ്പട്ട കെട്ടി മുടി നെറുകയിൽ കെട്ടിവച്ച് അതിമനോഹരമായിരുന്നു കീർത്തിയുടെ മേക്കോവർ. ചടങ്ങിൽ നടി അനു ഇമ്മാനുവലും പങ്കെടുത്തിരുന്നു. എങ്കിലും മാധ്യമ ശ്രദ്ധ മുഴുവൻ കീർത്തിയിലായിരുന്നു.

keerthi-suresh003