Monday 08 January 2018 03:08 PM IST : By സ്വന്തം ലേഖകൻ

ആരാണ് കൂടുതൽ സുന്ദരി? സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു!

sreedevi-manushi

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ലോകസുന്ദരിയും ബോളിവുഡ് താരറാണിയും തമ്മിലാണ് മത്സരം. നടി ശ്രീദേവിയും മാനുഷി ചില്ലാറും ഇക്കാര്യത്തിൽ നിരപരാധികളാണെങ്കിലും ആരാധകർ തമ്മിലുള്ള തർക്കം മുറുകുകയാണ്. പ്രശസ്ത ഡിസൈനർ സബ്യസാചി തയാറാക്കിയ മനോഹരമായ സാരിയുടെ പേരിലാണ് ചർച്ചകൾ.

ഒരു ഷോയിൽ പങ്കെടുക്കാനായി സബ്യസാചി ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള സാരി ശ്രീദേവി ധരിച്ചിരുന്നു. പ്ലെയിന്‍ സ്ലീവ് ബ്ലൗസും സാരിയിലെ ഗോള്‍ഡന്‍ വര്‍ക്കുകളും അനുയോജ്യമായ ആഭരണങ്ങളും മേക്കപ്പുമായി റോയൽ ലുക്കിലായിരുന്നു ബോളിവുഡ് ക്വീൻ ശ്രീദേവി എത്തിയത്. അതേസമയം ഇതേ സാരിയുടെ മോഡലായി കഴിഞ്ഞ ദിവസം മാനുഷി ചില്ലാറും ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

താരസുന്ദരിയും ലോകസുന്ദരിയും ഒരേ വേഷത്തിൽ എത്തിയപ്പോള്‍ ആരാണു കൂടുതല്‍ സുന്ദരി എന്നായി ചര്‍ച്ചകൾ. ഇരുവരെയും പിന്തുണച്ച് നിരവധി ആരാധകരും രംഗത്തുവന്നു. സബ്യസാചിയുടെ ഡിസൈനില്‍ ശ്രീദേവിയും മാനുഷിയും അതി സുന്ദരികളായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. 

sreedevi-manushi2