Monday 08 January 2018 03:13 PM IST : By സ്വന്തം ലേഖകൻ

സ്വർണ്ണ നിറമുള്ള ഗൗണിൽ തിളങ്ങി ഐശ്വര്യ റായ്; ചിത്രങ്ങൾ കാണാം

aiswarya-yellow1

ബോളിവുഡ് സൂപ്പർതാരം ഐശ്വര്യ റായ് ഏതു വസ്ത്രം ധരിച്ചാലും അത് ഫാഷനാണ്. കഴിഞ്ഞ ദിവസം സ്വർണ്ണ നിറത്തിലുള്ള ഗൗണിൽ ഒരു പാർട്ടിക്ക് എത്തിയ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അലക്സീസ് മാബിൾസ് കലക്ഷനിലെ യെല്ലോ ഗോൾഡ് നിറമുള്ള മനോഹരമായ ഗൗണാണ് ഐശ്വര്യ റായ് ധരിച്ചത്.

അഷ്ത ശർമ്മ ഡിസൈൻ ചെയ്ത ഗൗണിന്റെ മാത്രം വില ഏകദേശം മൂന്നു ലക്ഷത്തിലധികമാണ്. ലളിതമായ മേക്കപ്പിൽ സിംപിൾ ആക്സസറീസ് അണിഞ്ഞാണ് ഐശ്വര്യ പാർട്ടിയ്ക്കെത്തിയത്. ഐശ്വര്യയുടെ ഹെയർമേക്കപ്പ് ചെയ്തത് ഫ്ലോറിയൻ ഹ്യുറെൽ ടീമും ഡാനിയേലും ചേർന്നാണ്.