Monday 08 January 2018 02:55 PM IST : By സ്വന്തം ലേഖകൻ

അംബിക പിള്ളയുടെ സ്‌പെഷ്യൽ ’കൊക്കോ ബട്ടർ സോപ്പ്’ ഉണ്ടാക്കുന്ന വിധം; വിഡിയോ കാണാം

ambika-pillai334

ദൽഹി ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോകുന്നതിന്റെ തിരക്കിലാണ് പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അംബിക പിള്ള. അതിന്റേതായ ധാരാളം ജോലികൾ ബാക്കി കിടക്കുമ്പോഴാണ് തന്റെ പ്രേക്ഷകർക്ക് വേണ്ടി ഒരല്പം സമയം മാറ്റിവയ്ക്കാൻ അംബിക പിള്ള തയാറായത്. പുതിയൊരു ബ്യൂട്ടി സോപ്പ് ഉണ്ടാക്കുന്ന വിധം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അംബിക പിള്ള.

കൊക്കോ ബട്ടർ സോപ്പ് ഉണ്ടാക്കുന്ന വിധമാണ് വിഡിയോയിലൂടെ കാണിക്കുന്നത്. ഒരു കിലോ ഗ്ലിസറിൻ ക്യൂബ്‌സ്, രണ്ടു ടേബിൾ സ്‌പൂൺ കൊക്കോ ബട്ടർ, ഓയിൽ എന്നിവയുപയോഗിച്ചാണ് സോപ്പ് ഉണ്ടാക്കുന്നത്. മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന സോപ്പ് താൻ ഉപയോഗിക്കില്ലെന്നും, വീട്ടിൽ എളുപ്പത്തിൽ ഇതുപോലെ മികച്ച സോപ്പുകൾ നിർമ്മിച്ചെടുക്കാമെന്നും അംബിക പിള്ള പറയുന്നു. വിഡിയോ കാണാം;