Monday 29 January 2018 03:20 PM IST : By സ്വന്തം ലേഖകൻ

ട്രഡീഷണൽ ആൻഡ് എലഗന്റ്; ഭാവനയുടെ വിവാഹ വസ്ത്രങ്ങൾ ഒരുങ്ങിയത് ഇങ്ങനെ! (വിഡിയോ)

bhavana-wedding-dress

നടി ഭാവനയുടെ വിവാഹ വിശേഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ദിവസം താരത്തിന്റെ വിവാഹ വസ്ത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തുവന്നു. വിവാഹത്തിന് ധരിച്ച സ്വർണ്ണ നിറമുള്ള സാരിയും, വൈകുന്നേര സൽക്കാരത്തിന് അണിഞ്ഞ റോസ് ഗോൾഡ്– പീച്ച് കോംബിനേഷനിലുള്ള ലെഹംഗയുടെയും വിശേഷങ്ങളാണ് വിഡിയോയിൽ. ഡിസൈനർമാരായ രേഷ്മയും അനുവുമാണ് മനോഹരമായ വസ്ത്രങ്ങൾക്ക് പിന്നിൽ (ലേബൽ എം, വൈറ്റില).

വിവാഹ വസ്ത്രത്തിന്റെ നിറവും ഐഡിയയുമെല്ലാം ഭാവനയുടേതായിരുന്നു. സ്വർണ്ണ വർണ്ണം മാത്രമല്ല, സാരി ട്രഡീഷണൽ ആകണമെന്നും താരത്തിന് നിർബന്ധവുമുണ്ടായിരുന്നു. ടിപ്പിക്കൽ കാഞ്ചീപുരം സാരിയിൽ പുതുമ കൊണ്ടുവരാനാണ് ഡിസൈനർമാർ ശ്രമിച്ചത്. പ്രണയത്തിനു പ്രാധാന്യം നൽകാനാണ് രാധയുടെയും കൃഷ്ണന്റെയും ചിത്രങ്ങൾ വിവാഹ വസ്ത്രത്തിൽ തുന്നിച്ചേർത്തത്. സാരിയിലും ബ്ലൗസിലുമുള്ള അലങ്കാരപ്പണികളെല്ലാം ആന്റിക് മെറ്റൽ സീക്വൻസും ബീഡ്സും ഉപയോഗിച്ച് കൈകൊണ്ട് തുന്നിച്ചേർത്തവയാണ്. എംബ്രോയ്ഡറിയിലൂടെയാണ് രാധയെയും കൃഷ്ണനെയും ബ്ലൗസിന്റെ സ്ലീവിൽ തുന്നിച്ചേർത്തത്.

റോസ് ഗോൾഡ് ലെഹംഗ ഒരുക്കിയിരിക്കുന്നത് കണ്ടംപ്രറി സ്റ്റൈലിലാണ്. ബംഗാളിൽ നിന്നുമുള്ള ഗോൾഡൻ റൈംസ്റ്റോൺസും സീക്വൻസും ചേരുന്ന അലങ്കാരപ്പണികളാണ് ലെഹംഗയിൽ ചെയ്തിരിക്കുന്നത്. ചോളിയിലും ലെഹംഗയിലും ധാരാളം എംബ്രോയ്ഡറി വർക്കുകളും ചെയ്തിട്ടുണ്ട്. വിഡിയോ കാണാം;