Monday 08 January 2018 02:49 PM IST : By സ്വന്തം ലേഖകൻ

140 കിലോയിൽ നിന്ന് 65 എത്തിയ സഹോദരി സുനൈനയുടെ രഹസ്യം ഇതാണ്; ഹൃതിക് റോഷൻ പറയുന്നു

sunaina_roshan

ബോളിവുഡിൽ മാത്രമല്ല, ലോകം മുഴുവനും ഉള്ള ആരാധകരെല്ലാം ഹൃതിക് റോഷന്റെ സഹോദരിയുടെ ചിത്രങ്ങൾ കണ്ട് താരത്തോട് തിരക്കി. എങ്ങനെയാണ് അമിതവണ്ണം കൊണ്ട് കഷ്ടപ്പെട്ടിരുന്ന സഹോദരി സുനൈന മെലിഞ്ഞ് സുന്ദരിയായതെന്ന്. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലൂടെ ഹൃതിക് തന്നെയാണ് അഭിമാനത്തോടെ തന്റെ സഹോദരിയുടെ മെലിഞ്ഞ ചിത്രം പങ്കുവച്ചത്. എന്നാൽ അപ്പോൾ മുതൽ എല്ലാവരും ചോദിച്ചിരുന്ന ചോദിയ്തതിന് ഇതാ ഹൃതിക് തന്നെ ഉത്തരം നൽകുകയാണ്.

sunaina_pics

ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെയും ആത്മവിശ്വാസത്തോടെയുള്ള ജീവിതരീതിയിലൂടെയുമാണ് സുനൈന റോഷൻ ശരീരഭാരം 140 കിലോയിൽ നിന്ന് 65 ആക്കി മാറ്റിയത്. മുത്തച്ഛന് സുഖമില്ലാതെ കിടപ്പിലായി സഹോദരൻ ഹൃതിക്കിന് ബ്രെയ്ൻ സർജറി വേണ്ടി വന്നപ്പോൾ തന്നെ വിവാഹ ബന്ധവും വേർപിരിഞ്ഞു. ഈ സമയം താൻ ആഹാരം അമിതമായി കഴിക്കുകയും സദാ സമയം കട്ടിലിൽ തന്നെ കിടപ്പിലാകുകയും ചെയ്തു. അങ്ങനെയാണ് അമിത വണ്ണമായത്.

sunaina_muffi സുനൈന ഡോ. മഫ്ഫിയോടൊപ്പം

ഹൃദ്രോഗവും കരൾ വീക്കവും ഉറക്കമില്ലായ്മയും തന്നെ കൊല്ലാതെ കൊന്നും. എന്നാൽ ബാരിയാട്രിക് സർജറിയെക്കുറിച്ച് അറിഞ്ഞ് പിന്നീട് അത് ചെയ്തു നോക്കാം എന്നായി. പക്ഷെ ഡോ. മഫ്ഫി വ്യക്തമാക്കിയിരുന്നു ശസ്ത്രക്രിയ ചെയ്യുമ്പോൾ തന്നെ വണ്ണം കുറയില്ലെന്നും പതിയെ പതിയെ ജീവിത രീതിയിലും ശസ്ത്രക്രിയയുടെ പരിണിതഫലം കൊണ്ടും വണ്ണം കുറയുമെന്ന്. അങ്ങനെയാണ് വണ്ണം കുറഞ്ഞതെന്ന് ഒരു അഭിമുഖത്തിൽ സുനൈന പറയുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യപരമായ മാർഗം തന്നെയാണ് ബാരിയാട്രിക് സർജറി എന്നും സുനൈന വ്യക്തമാക്കുന്നു.

sunaina_family സുനൈനയും ഹൃതിക്കും കുടുംബവും

ബാരിയാട്രിക് സർജറി

അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയെയാണ് ബാരിയാട്രിക് സർജറി എന്നു പറയുന്നത്. പല രീതികളുണ്ടെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ പ്രധാനമായും രണ്ടുതരത്തിലാണ്. ആമാശയം ചുരുക്കുന്നതാണ് ഇതിൽ ആദ്യത്തേത്. രണ്ടുലീറ്റർ വരെ സംഭരണ ശേഷിയുണ്ട് ആമാശയത്തിന്. ശസ്ത്രക്രിയയിലൂടെ അത് 100 മില്ലിയാക്കി കുറയ്ക്കുകയാണ് ചെയ്യുക. അപ്പോൾ കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയറു നിറയും. അതോടെ ഭക്ഷണം കഴിക്കുന്നതിൽ കുറവു വരും. ഭക്ഷണം കഴിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുക മാത്രം ചെയ്യുന്നതാകയാൽ ഈ ശസ്ത്രക്രിയ കൊണ്ട് മറ്റ് പാർശ്വഫലങ്ങളൊന്നുമില്ല.

മൂന്നുമണിക്കൂർ‌ വരെ ദൈർഘ്യം വരുന്ന താക്കോൽദ്വാര ശസ്ത്രക്രിയയാണ് ചെയ്യുന്നത്. നാലോ അഞ്ചോ ദിവസത്തെ ആശുപത്രി വാസവും 10 ദിവസത്തെ വിശ്രമവും മതിയാകും ശസ്ത്രക്രിയ കഴിഞ്ഞാൽ. മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ഒഴികെ ആർക്കും ഈ ശസ്ത്രക്രിയ ചെയ്യാം. ശസ്ത്രക്രിയ കൊണ്ടു മാത്രം ഭാരം കുറച്ച് പൂർണമായും പഴയ അവസ്ഥയിലേക്ക് എത്താമെന്ന് തെറ്റിദ്ധരിക്കരുത്. ഉദാഹരണമായി 70 കിലോഗ്രാം ഭാരമുണ്ടായിരുന്നയാൾക്ക് ഇപ്പോൾ 120 കിലോഗ്രാം ഉണ്ടെങ്കിൽ ശസ്ത്രക്രിയയിലൂടെ അത് 85 കിലോഗ്രാം വരെയായി കുറയ്ക്കാം. ബാക്കിയുള്ളത് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും തന്നെ കുറച്ചെടുക്കേണ്ടി വരും.