Monday 08 January 2018 02:18 PM IST : By സ്വന്തം ലേഖകൻ

ഞാനെന്തിന് ഒളിച്ചിരിക്കണം? ലാക്മേ ഫാഷൻ വീക്കിൽ കരീന

kareena.jpg.image.784.410

സൈസ് സീറോ ആയാലെ ഫാഷനബിൾ ആകൂയെന്ന പൊതുധാരണ തിരുത്തിയെഴുതി കരീന കപൂർ ലാക്മേ ഫാഷൻവീക്കിൽ ഡിസൈനർ അനിത ദോഗ്രേയുടെ ഷോ സ്റ്റോപ്പർ ആയി. വിവാഹവും ഗർഭധാരണവും പ്രസാവനന്തര അഴകളവുകളുടെ പോരായ്മയൊന്നും ഗ്ലാം ലോകത്തിൽ പോലും സ്ത്രീകൾക്കു തടസമാകേണ്ടതില്ലെന്ന പ്രഖ്യാപനമാണ് പ്രിയ ബേബോ നടത്തിയത്.

തിമൂറിനെ പ്രസവിച്ചു 45 ദിവസം പോലുമായില്ലെന്നതും പോസ്റ്റ് പ്രഗ്‌നൻസി ശരീരത്തിൽ നിന്നു പഴയ സൈസ് സീറോയിലേക്കു തിരിച്ചുപോയിട്ടില്ലെന്നതും റൺവേയിൽ ചുവടുവയ്ക്കാൻ കരീനയ്ക്കു തടസമായില്ല. ഓഫ് വൈറ്റ് ഗൗണിലും ഗോൾഡൻ ജാക്കറ്റിലും പതിവുപോലെ തിളങ്ങി താരം. അതിനേക്കാൾ തിളക്കമുണ്ടായിരുന്നു അവരുടെ വാക്കുകൾക്ക്...,

‘‘പ്രസവത്തിനു ശേഷം നേരത്തെയുണ്ടായിരുന്ന മികച്ച അഴകളവുകളിലേക്കു ശരീരം മടങ്ങിയെത്തുന്നതു വരെ നിങ്ങൾ എവിടെയെങ്കിലും ഒളിച്ചിരിക്കണം എന്ന പൊതുധാരണയുണ്ട്. പക്ഷേ ഞാനിപ്പോഴും എന്റെ ജോലി ചെയ്യുന്നുവെന്നത് വിവാഹവും മാതൃത്വവും കരിയറും ബാലൻസ് ചെയ്തു കൊണ്ടുപോകാൻ മറ്റു സ്ത്രീകൾക്കു പ്രചോദനമാകുമെന്നു കരുതുന്നു. It is okay if I am not size zero but as long as I am looking great and I think I am." കഴിഞ്ഞ ജൂലൈയിൽ ലാക്‌മേ ഫാഷൻ വീക്ക് വിന്റർ/ഫെസ്റ്റിവ് 2016ൽ ഡിസൈനർ സബ്യസാചി മുഖർജിയുടെ ഷോ സ്റ്റോപ്പറായി നിറവയറോടെ കരീന റൺവേയിൽ എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

kareena-2.jpg.image.784.410