Monday 08 January 2018 03:06 PM IST : By സ്വന്തം ലേഖകൻ

ഗൗണിന്റെ വില കേട്ടാൽ ഞെട്ടും!

manushi-pink2

പതിനേഴു വർഷങ്ങൾക്കുശേഷം രാജ്യത്തേക്ക് ലോകസുന്ദരി കിരീടം കൊണ്ടുവന്ന മാനുഷി ചില്ലാറിലാണ് ഇപ്പോൾ മാധ്യമ ശ്രദ്ധ മുഴുവനും. അടുത്ത ദിവസം ലോകസുന്ദരി മത്സരവേദിയിൽ മാനുഷി ധരിച്ച ഗൗൺ ചർച്ചയായി. വസ്ത്രത്തിന്റെ വിലയാണ് ആരാധകരെ ആദ്യം ഞെട്ടിച്ചത്. അഞ്ചുലക്ഷം രൂപയാണ് മനോഹരമായ ഗൗണിന്റെ വില. പിങ്ക് ലേയ്‌സ് അണ്ടര്‍ലൈനിങ് കൊടുത്ത്  സോഫ്റ്റ് പിങ്കില്‍ തയാറാക്കിയ ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ നിറയെ സ്വരോസ്‌കി ക്രിസ്റ്റലുകൾ പതിച്ചിരുന്നു.

ഡിസൈനര്‍മാരായ ഫല്‍ഗുനിയും ഷെയ്ന്‍ പീക്കോക്കും ചേര്‍ന്നാണ് ഈ മനോഹര വസ്ത്രം തയാറാക്കിയത്. വസ്ത്രത്തെ കുറിച്ച് ഫൽഗുനി  പറയുന്നത് ഇങ്ങനെ;

"പിങ്ക് നിറം തിരഞ്ഞെടുത്തത് മാനുഷിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്. ഫൈനല്‍ റൗണ്ടില്‍ ഗോള്‍ഡ് അല്ലെങ്കിൽ പിങ്ക് എന്നീ ഓപ്ഷനുകളായിരുന്നു ഞങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നത്. മാനുഷിക്ക് പിങ്ക് കളര്‍ വേണമെന്നായിരുന്നു ആഗ്രഹം. വളരെയധികം ശ്രദ്ധിച്ചു വേണമായിരുന്നു ഗൗണ്‍ ഒരുക്കാന്‍. കേവലം സൗന്ദര്യം അളക്കൽ മാത്രമല്ലല്ലോ ലോകസുന്ദരി മത്സരം. അതുകൊണ്ട് ഇതൊരു സെക്‌സി വസ്ത്രമായി മാറരുത് എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇതെല്ലാം മനസില്‍ വച്ചാണ് ഡിസൈന്‍ ചെയ്തത്." ഫല്‍ഗുനി പറയുന്നു.

manushi-pink1