Thursday 25 January 2018 11:58 AM IST : By സ്വന്തം ലേഖകൻ

ഇങ്ങനെയാണ് ശരിയായി പുഷ്അപ് ചെയ്യേണ്ടത്!

push_ups

വളരെ സാധാരണമായ വ്യായാമമാണ് പുഷ് അപ്. മേൽശരീരത്തിന്റെ ഭംഗിയും കരുത്തും കൂട്ടാൻ സഹായിക്കുന്ന നല്ല വ്യായാമമാണിത്. ഷോൾഡർ ട്രൈസെപ്സ് മുതലായ പേശികൾക്ക് ഏറെ പ്രയോജനകരം. പലരീതിയിലും ഇതു ചെയ്യാവുന്നതാണ്.

∙ കൈകൾ ചുമലിന്റെ അകലത്തിൽ തറയിൽ ഉറപ്പിച്ച് കൈമുട്ടു മടങ്ങാതെയും ഒരടി അകലത്തിലുമായി പാദാഗ്രങ്ങൾ കുത്തി, നടു വളയാതെ വയ്ക്കുക.
∙ ഇനി തല ഉയർത്തി മുന്നോട്ടുനോക്കി ശ്വാസമെടുത്തുകൊണ്ട് കൈമുട്ടുകൾ മടക്കി നെഞ്ച് തറനിരപ്പിലെത്തും വരെ ശരീരം താഴേക്കു കൊണ്ടു പോകുക.
∙ ശ്വാസം സാവകാശം വിട്ടുകൊണ്ട് കൈമുട്ടുകൾ നിവർത്തി ശരീരം ആദ്യ നിലയിലെത്തിക്കുക.
∙എട്ടു പത്തു തവണ ആവർത്തിച്ച ശേഷം ഒരു മിനിറ്റു വിശ്രമമാകാം. ഇതുപോലെ മൂന്നോ നാലോ സെറ്റ് ചെയ്യാം.
∙ മെലിഞ്ഞപ്രകൃതക്കാർക്ക് ഈ വ്യായാമം ഉത്തമം.

വികാസ് ബാബു, ഫിറ്റ്നസ് ട്രെയ്നർ, കൊച്ചി