Thursday 18 January 2018 01:55 PM IST : By സ്വന്തം ലേഖകൻ

വജ്ര ശോഭയിൽ ഫിലിം ഫെയർ- റിലയന്‍സ് ഒരുക്കിയ അവാർഡ് നിശ; മേക്കിങ് വിഡിയോ കാണാം

filmfare-shoot1

വജ്ര ശോഭയുള്ള കല്ലുകളും ക്രിസ്റ്റലുകളും പിടിപ്പിച്ച മനോഹര വസ്ത്രങ്ങൾ. അവയ്ക്കനുയോജ്യമായ കിടിലൻ ആക്‌സസറീസ്.. ഗംഭീര ലുക്കിലാണ് ബോളിവുഡ് താരങ്ങൾ ഫിലിം ഫെയർ സംഘടിപ്പിച്ച അവാർഡ് നിശയ്ക്ക് എത്തിയത്. ക്യാമറ കണ്ണുകൾ മിന്നിത്തുടങ്ങിയപ്പോൾ വിണ്ണിൽ നിന്ന് നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയ പ്രതീതിയായിരുന്നു താരസംഗമത്തിന്.

മുൻകാല നായികയായിരുന്ന ശ്രീദേവി മുതൽ ന്യൂജെൻ സുന്ദരി ആലിയ ഭട്ട് വരെയുള്ള താരങ്ങൾ അവാർഡ് നിശയ്ക്ക് മാറ്റുകൂട്ടി. ഫിലിം ഫെയറും റിലയന്‍സും കൈകോർത്ത് നടത്തിയ ഗ്ലാമര്‍ ആന്‍ഡ് സ്റ്റൈല്‍ അവാര്‍ഡ്‌സിന്റെ മേക്കിങ് കവർ ഷൂട്ട് വിഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടു. പ്രേക്ഷകരുടെ മനം കവർന്ന വിഡിയോ കാണാം.