Monday 08 January 2018 03:01 PM IST : By സ്വന്തം ലേഖകൻ

ഇവാന്‍ക ട്രംപിന് മനോഹര സമ്മാനം!

ivanka-samantha

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാന്‍ക ട്രംപിന് നൽകാനായി മനോഹരമായ സമ്മാനം ഒരുക്കി കാത്തിരിക്കുകയാണ് നടി സാമന്ത. ഹൈദരാബാദിൽ നടക്കുന്ന അന്താരാഷ്ട്ര സംരംഭകത്വ ഉച്ചകോടിക്കെത്തിയ ഇവാന്‍കയ്ക്ക് നല്‍കാനായാണ് അതിമനോഹരമായ ഗൊല്ലഭാമ സാരി ഒരുക്കിയിരിക്കുന്നത്. തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറാണ് സാമന്ത.

തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന ഗൊല്ലഭാമ സാരി വളരെ പ്രശസ്തമാണ്. മോട്ടിഫുകളും കല്ലുകളും പിടിപ്പിച്ച കോട്ടണ്‍ സാരിയാണ് ഗൊല്ലഭാമ. ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഇവാന്‍കയ്‌ക്ക് ഇതിലും മികച്ച സമ്മാനം വേറെയില്ലെന്നാണ് പറയുന്നത്. സാരി ഇവാന്‍കയ്ക്ക് ഇഷ്ടപ്പെടുകയാണെങ്കില്‍ സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാര്‍ക്ക് അത് ഗുണകരമാകും എന്ന് വിലയിരുത്തപ്പെടുന്നു. ഇതുകൂടാതെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു ലുള്ള ഇവാന്‍കയ്ക്കായി ഒരു സാരി ഗൗണും ഒരുക്കിയിട്ടുണ്ട്.

samantha-gollabhama