Monday 08 January 2018 02:15 PM IST : By സ്വന്തം ലേഖകൻ

വീണ്ടും വിശ്വസുന്ദരി മത്സരത്തിൽ തിളങ്ങാൻ സുസ്മിത സെൻ

susmitha.jpg.image.784.410

നീണ്ട 23 വർഷങ്ങൾക്കു മുമ്പാണ് അത് സംഭവിച്ചത്. മനിലയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിൽ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ സുന്ദരി സുസ്മിതാ സെൻ ആണ്. ഇടവേളയ്ക്കുശേഷം സുസ്മിത വിശ്വസുന്ദരിവേദിയിലെത്താൻ പോവുന്ന കാര്യം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.

65–ാമത് വിസ്വസുന്ദരി മത്സരത്തിന് ഫിലിപ്പെൻസിലെ മനിലയിൽ വേദിയൊരുങ്ങുമ്പോൾ ഇക്കുറി സുസ്മിത മത്സരവേദിയിലെത്തുന്നത് മത്സരാർഥിയായല്ല. മറിച്ച് വിധികർത്താവായാണ്. സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ഇപ്പോഴെന്റെ ഹൃദയം. പറഞ്ഞറിയിക്കാനാവാത്ത സമ്മിശ്ര വികാരങ്ങളാണ് ഇപ്പോൾ മനസ്സിലുള്ളത്. ജന്മസ്ഥലത്തേക്കു തിരിച്ചു പോകുന്നതു പോലെ ഒരു സന്തോഷമാണ് അനുഭവപ്പെടുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിശ്വസുന്ദരി മത്സരത്തിന്റെ ഓർമകളാണ് ഇപ്പോൾ മനസ്സുനിറയെ. അന്ന് വിശ്വസുന്ദരിയായി മടങ്ങി. ഇപ്പോൾ അങ്ങോട്ട് പോകുന്നത് വിധികർത്താവിന്റെ വേഷത്തിൽ. ഇത്തവണ ഫിലിപ്പെൻസിൽ ഉണ്ടാകുമോ എന്നു ചോദിച്ച എന്റെ സുഹൃത്തുക്കളോടും ആരാധകരോടുമുള്ള മറുപടിയിതാണ്. തീർച്ചയായും ഞാനുണ്ടാവും. ജനുവരി 30 നു നടക്കുന്ന മത്സരത്തിൽ റോഷ്മിത ഹരിമൂര്‍ത്തിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.