Thursday 15 March 2018 12:24 PM IST : By സ്വന്തം ലേഖകൻ

'വനിത'യുടെ കവർഷൂട്ടിനായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒരുങ്ങിവന്നപ്പോൾ (വിഡിയോ)

vanitha-stars-cover1 ഫോട്ടോ: ശ്യാം ബാബു

'വനിത'യുടെ കവർഷൂട്ടിനായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒരുങ്ങിവന്നപ്പോൾ തെളിഞ്ഞത് മറ്റൊരു നക്ഷത്രരാവ്. കരിം നീലയും ഇളം പീച്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ എത്തിയത്. മലയാളത്തിന്റെ മികച്ച നടൻ ഫഹദ് ഫാസിൽ, ജനപ്രിയ താരം ദുൽഖർ സൽമാൻ, സൂപ്പർ പെർഫോമർ ജയസൂര്യ, ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ പാർവതി, ശാലീന സുന്ദരി അനു സിത്താര തുടങ്ങിയവരാണ് കവർ ഷൂട്ടിനായി ഒരുങ്ങിയെത്തിയത്.

കുറഞ്ഞ ചെലവിൽ ഉല്ലാസവും ഷോപ്പിങ്ങും! ഇവിടെ ക്ലിക് ചെയ്യുക

ഫഹദ് കരിം നീല നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയപ്പോൾ, ദുൽഖർ കരിം നീല ഷർട്ടും അതിനു മുകളിലായി ബേജ് നിറത്തിലുള്ള കോട്ടും അണിഞ്ഞു. ജയസൂര്യ വെള്ള ഷർട്ടും ബേജ് നിറത്തിലുള്ള കോട്ടും ധരിച്ചാണ് എത്തിയത്. മഞ്ജു വാരിയർ കരിം നീല നിറത്തിലുള്ള പ്ലെയിൻ സാരിയും ഹെവി വർക്കുള്ള ക്രീം കളർ ബ്ലൗസുമാണ് അണിഞ്ഞെത്തിയത്. പാർവതി ബേജ് നിറത്തിലുള്ള കുർത്തിയിൽ അതിസുന്ദരിയായി തിളങ്ങി. അനു സിത്താര ഇളം പീച്ച് നിറത്തിലുള്ള മനോഹരമായ ഗൗണാണ് ധരിച്ചിരുന്നത്. വിഡിയോ കാണാം;