Friday 12 January 2018 02:37 PM IST : By വി. എന്‍. രാഖി

മക്കളെ തടിയന്മാരാക്കല്ലേ...!

kids_fat

അനാരോഗ്യകരമായ ശീലങ്ങള്‍ നമ്മുടെ കുട്ടികളെ അമിതഭാരമുള്ളവരാക്കുന്നു. കുട്ടികള്‍ക്ക് ശരിയായ ഭക്ഷണശീലങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്...

തടിയാ... എന്നു കൂട്ടുകാര്‍ വിളിക്കുമ്പോള്‍ കുട്ടിക്കു കലി കയറും. കയ്യില്‍ കിട്ടുന്നവരെ അവന്‍ ഇടിച്ചു ച മ്മന്തിയാക്കും. പക്ഷേ, ഒറ്റയ്ക്കാവുമ്പോ ള്‍ അവനു സങ്കടമാകും, തന്റെ പൊണ്ണ ത്തടിയുടെ കാര്യമോര്‍ത്ത്.

ഈ കുട്ടിയുടെ ടൈംടേബിള്‍ ഇങ്ങനെ. പതിവു പോലെ അന്നും അവന്‍ രാ വിലെ ഏഴു മണിക്ക് എഴുന്നേറ്റു. പല്ലുതേച്ച് വരുമ്പോഴേക്ക് ഹെല്‍ത്ത് പൗഡ റും അമ്മയുടെ സ്‌നേഹവും കലക്കി കു റുക്കിയ പാല്‍ാസ് ഡൈനിങ് ടേബിളില്‍ റെഡി. ചോക്‌ലേറ്റ് പൗഡറിട്ട പാ ലെന്നു കേട്ടാലേ മോനൂന് കൊതിവരും. ഒറ്റവലിക്ക് പാല്‍ അകത്താക്കിയപ്പോഴേ ക്കും സ്‌കൂളില്‍ പോകാനുള്ള സമയമായി. അതാ, പടിക്കല്‍ സ്‌കൂള്‍ ബസിന്റെ ഹോണ്‍.

ഓടാന്‍ റെഡിയായി നില്‍ക്കുന്ന മക ന്റെ ബാഗിലേക്ക് അമ്മ രണ്ടു ടിഫിന്‍ ബോക്‌സ് കൂടി സ്‌നേഹത്തോടെ കു ത്തി നിറച്ചു. പ്രത്യേക കെയര്‍ എടുത്ത് ആവശ്യത്തിലേറെ സ്‌നേഹം ചേര്‍ത്തുണ്ടാക്കിയ നൂഡില്‍സും തലേന്ന് രാത്രി പാഴ്‌സലില്‍ എത്തി, ബാക്കിയായ ബ്രാ ന്‍ഡഡ് ചിക്കന്‍ ഫ്രൈയും വലിയ പാത്രത്തില്‍. ഛോട്ടാഭീമിന്റെ ചിത്രമുള്ള കുഞ്ഞു ബോക്‌സില്‍ മകനിഷ്ടപ്പെട്ട പൊ ട്ടെറ്റോ ചിപ്‌സും ചോക്‌ലേറ്റും ബിസ്‌ക്ക റ്റും. ലഞ്ച് ടൈമിനു മുമ്പ് വിശന്നാല്‍ പ ട്ടിണിയിരിക്കേണ്ടല്ലോ...

വെയിലത്തിറങ്ങി കളിക്കരുത്... പി ന്നെ വൈകുന്നേരം ട്യൂഷനു പോകും മുമ്പ് ബേക്കറിയില്‍ നിന്ന് നിനക്കിഷ്ടമു ള്ള എന്തെങ്കിലും വാങ്ങിക്കഴിക്കണേ മോനൂ... നൂറിന്റെ ഒരു നോട്ട് മകന്റെ പോക്കറ്റിലിട്ട് അമ്മയുടെ ഉപദേശം.

വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് ക്ഷീണി ച്ചെത്തിയ മകന്‍ നേരെ സോഫയിലേക്ക്. ഇനിയൊന്നു റിലാക്‌സ് ചെയ്യാം. റി മോട്ടെടുത്ത് ടിവി ഓണ്‍ ചെയ്തു. കാ ര്‍ട്ടൂണ്‍ ചാനലുകളിലേക്ക് മാറി, മാറി ഊളിയിട്ടു. വിരുന്നുകാര്‍ കൊണ്ടു വന്ന ചിപ്‌സും ഹല്‍വയുമായി അതാ വരുന്നു അമ്മ. രണ്ടു മണിക്കൂര്‍ ടിവി കണ്ട് ക്ഷീ ണം തീര്‍ത്ത് അവന്‍ പഠനമുറിയിലേക്ക്. രാത്രി അച്ഛന്‍ കൊണ്ടുവന്ന പൊ റോട്ടയും ബീഫ് വരട്ടിയതും അവന് ഒ ത്തിരി ഇഷ്ടമായി. അങ്ങനെ അത്താഴവും പൊടിപൊടിച്ചു. കഴിച്ചു തീര്‍ന്നപ്പോഴേക്കും ഉറക്കം വന്നു മുട്ടി. മോനൂന്റെ ആ ദിവസം സക്‌സസ്...

മോന്റെ മിക്കവാറും ദിവസങ്ങള്‍ ഇ ങ്ങനെത്തന്നെയാണ്. നോണ്‍ വെജിറ്റേറിയന്‍ ഇല്ലാതെ അവനു ഭക്ഷണം വേ ണ്ട. പച്ചക്കറികള്‍ കാണുന്നതേ അലര്‍ജി. ഫ്രൂട്ട്‌സ് ഫ്‌ളേവറിലുള്ള ജ്യൂസുക ളും കോളയും ഇഷ്ടം പോലെ കുടിക്കും.

പല കുട്ടികളുടെയും ഭക്ഷണശീലം ഇതിനേക്കാള്‍ കഷ്ടമാണ്. പക്ഷേ, ഇ തൊന്നുമില്ലാതെ നമ്മുടെ കുട്ടികള്‍ക്ക് ജീവിക്കാനാവില്ല. ഈ ശീലം വഴി ഫ്രീയായി കിട്ടുന്നത് പൊണ്ണത്തടി, വിളര്‍ച്ച, തളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേ ഹം പോലുള്ള രോഗങ്ങളും.

മുന്‍കാലങ്ങളിലേതിനേക്കാള്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടി വരുന്നെന്നു പഠനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നമുക്ക് കുലുക്കമില്ല. കേരളത്തില്‍ 11.9% ആ ണ്‍കുട്ടികളും 11.3% പെണ്‍കുട്ടികളും ഭാ രക്കൂടുതലുള്ളവരാണ്. രണ്ടു മുതല്‍ പതിനഞ്ചു വയസ്സു വരെയുള്ള കുട്ടികളി ലാണ് അമിതവണ്ണം എന്ന പ്രശ്‌നം കൂടുതലുള്ളത്. കൗമാരക്കാരില്‍ അമിത വണ്ണം കുട്ടികളേക്കാള്‍ കുറവാണ്. ആ ഹാരകാര്യങ്ങളില്‍ അവര്‍ സ്വയം നിയന്ത്രണം വയ്ക്കുകയും സ്‌പോര്‍ട്‌സിനും മറ്റും സമയം കണ്ടെത്തുകയും ചെയ്യുന്നതാണിതിനു കാരണം.

മാറണം കുടുംബത്തിന്റെ ലൈഫ് സ്‌റ്റൈല്‍

ചില അസുഖങ്ങള്‍ കൊണ്ട് കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാം. ജങ് ഫൂഡ് അ മിതമാകുന്ന ഭക്ഷണരീതി, വ്യായാമമി ല്ലായ്മ, ടെലിവിഷന്റെയും കംപ്യൂട്ടറി ന്റെയും മുന്നില്‍ മണിക്കൂറുകളോളമുള്ള ഇരിപ്പ് തുടങ്ങിയവയാണ് പൊണ്ണത്തടിയുണ്ടാകാനുള്ള മറ്റു ചില കാരണങ്ങള്‍.

ജീവിതശൈലി കൊണ്ട് പൊണ്ണത്തടിയരായി മാറുന്ന കുട്ടികളുടെ ആ അവ സ്ഥയ്ക്കു കാരണം അവര്‍ മാത്രമായിരിക്കില്ല. തെറ്റായ ഭക്ഷണരീതി തുടരുന്ന വീട്ടില്‍ അച്ഛനും അമ്മയും പൊണ്ണത്തടിയുള്ളവരാകും. കുഞ്ഞിനെ മാത്രം ചികിത്സിച്ചതുകൊണ്ട് പൊണ്ണത്തടി കു റയില്ല. കുടുംബത്തിനാകെ ചികിത്സ വേണം. അച്ഛനും അമ്മയും ധാരാളം ഭക്ഷണം കഴിക്കുന്നവരെങ്കില്‍ കുട്ടിയും സ്വാഭാവികമായി അങ്ങനെയായിത്തീ രും. വീട്ടിലെല്ലാവരും ലൈഫ് സൈ്റ്റല്‍ മാറ്റിയാലേ മാറ്റമുണ്ടാകൂ.

തെറ്റായ ഭക്ഷണരീതിയാണ് അവ രുടേതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നതും പൊണ്ണത്തടിയെക്കുറിച്ച് ബോധ്യമില്ലെന്നതുമാണ് രസകരമായ കാര്യം. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചാല്‍ ശ രീരത്തിന് വേണ്ട പോഷകങ്ങള്‍ കിട്ടുമെന്ന ചിന്തയാണ് തെറ്റായ ഭക്ഷണരീ തിയുടെ കാരണം. എന്നാല്‍, കൊഴുപ്പു പോലെത്തന്നെ ശരീരത്തിനു വേണ്ട വേറെയും ഘടകങ്ങളടങ്ങിയ ആഹാരങ്ങളോ, പച്ചക്കറികളോ, പഴങ്ങളോ ക ഴിക്കണമെന്നിവര്‍ ഓര്‍ക്കുന്നില്ല.

വ്യായാമം- ഒരേ ഒരു പ്രതിവിധി

അച്ഛനമ്മമാര്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് കാലറി കൂടുതലുള്ള, എണ്ണയില്‍ പൊരിച്ച ബേക്കറി പലഹാരങ്ങള്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുത്താണ്. കാലറി കൂടുതലുള്ള ഭക്ഷണം കഴി ക്കുമ്പോള്‍ വ്യായാമം ചെയ്‌തേ തീരൂ. സ്‌കൂള്‍ ബസിലും ഓട്ടോയിലും കാറി ലും വാനിലുമൊക്കെ പോകുന്ന കുട്ടിക ള്‍ക്ക് വ്യായാമത്തിനുള്ള സാഹചര്യം പോലും കിട്ടുന്നില്ല. സ്‌കൂളുകളിലും പ ഠനത്തിനു മാത്രമാണ് പ്രാധാന്യം. പഠ നത്തിനൊപ്പം കുട്ടികളുടെ ആരോഗ്യം കൂടി മെച്ചപ്പെടുത്തുന്ന രീതിയില്‍ സില ബസില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിട്ടയായ വ്യായാമം കൊണ്ടു മാത്രം കുട്ടിയെ സാധാരണരീ തിയിലേക്ക് എത്തിക്കാനാവുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍, വ്യായാമം പോയിട്ട് അ ഞ്ഞൂറു മീറ്റര്‍ പോലും നടക്കാത്തവരാണ് ഇന്നത്തെ കുട്ടികള്‍. സ്‌കൂളിലേക്ക് ഒന്നു നടന്നു കളയാമെന്നു കുട്ടി കരുതിയാല്‍ പോലും താങ്ങാവുന്നതിലും ഇര ട്ടി ഭാരം തോളില്‍ കാണും. അത് ഗുണ ത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കും. അ ങ്ങനെ നോക്കിയാല്‍ ഭക്ഷണരീതിക്കൊ പ്പം നമ്മുടെ വിദ്യാഭ്യാസ രീതികളും മാറേണ്ടതുണ്ട്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ച്, കുട്ടികള്‍ക്ക് താങ്ങാവുന്ന ഭാരം ചുമക്കേണ്ട സ്ഥിതി വരണം.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അടുത്തിടെ കേരളത്തിലെ ചില സ്‌കൂളുകളില്‍ പഠനം നടത്തി. നീന്തല്‍ പോലുള്ള വ്യായാമത്തിനായി കൂടുതല്‍ സമയം നീക്കിവച്ച സ്‌കൂളുകളില്‍ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് പൊണ്ണത്തടിയുള്ള കുട്ടികള്‍ കുറവാണെന്നാണ് പഠനം തെളിയിച്ചത്. സ്‌പോര്‍ട്‌സിനൊ പ്പം വ്യായാമത്തിനും കൂടി പ്രാധാന്യം കൊടുക്കുന്ന വലിയൊരു മാറ്റം സ്‌കൂള്‍ കരിക്കുലത്തില്‍ വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് പഠനത്തില്‍വ്യക്തമായത്.

ശ്രദ്ധയോടെ കുഞ്ഞുന്നാള്‍ മുതല്‍

ആരോഗ്യകാര്യത്തിലെ അലംഭാവമാണ് ഇന്ത്യക്കാരില്‍ പൊണ്ണത്തടിക്കുള്ള പ്ര ധാന കാരണം. വീട്ടിലുണ്ടാക്കുന്ന നാട ന്‍ ആഹാരം മാത്രം കഴിക്കുന്നവര്‍ക്ക് അമിതവണ്ണം ഉണ്ടാകില്ല. അങ്ങനെയൊ രു ശീലം ചെറുപ്പം മുതലേ കുട്ടികളില്‍ വളര്‍ത്തുന്നത് നന്ന്.

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് കാലറി കൂടിയ ആഹാരം ആവശ്യത്തിന് കൊടുക്കാതിരിക്കാനാവില്ല. അതുകൊണ്ട് തടി കുറയ്ക്കാനായി കൊഴുപ്പുള്ള ആഹാരം കുട്ടിക്ക് കൊടുക്കാതിരിക്കു ന്നത് ശരിയായ മാര്‍ഗമല്ല. അത് കുട്ടിയു ടെ വളര്‍ച്ചയെ തടയാം. ജങ്ക് ഫൂഡ് ഒഴി വാക്കി, നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിച്ച്, അധികമുള്ള കാലറി കത്തിച്ചു കളയാന്‍ ശരിയായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. പച്ചക്കറിയോ മാംസമോ മീനോ എ ന്തും എണ്ണയില്‍ പൊരിച്ച് കഴിക്കുന്നതിനേക്കാള്‍ കറികളുണ്ടാക്കിയ ശേഷം അ തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുന്നതാണ് നല്ലത്.

എണ്ണയുടെ ഉപയോഗം കുറയുമെന്നു മാത്രമല്ല, എണ്ണ ചൂടാക്കാത്തതുകൊണ്ട് ട്രാന്‍സ് ഫാറ്റ് കൂടില്ലെന്ന ഗുണവുമുണ്ട്. വറുത്തെടുക്കുന്ന വിഭവങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതു ന ന്നാകും. വളരുന്ന പ്രായത്തില്‍ ഫാറ്റ് കൂടുതല്‍ കിട്ടുന്ന ആഹാരത്തോട് കുട്ടിക്ക് താല്‍പര്യം കൂടും. അത്തരം ആഹാരം കഴിച്ച ശേഷം വ്യായാമം ചെയ്യാന്‍ മറക്കാതിരുന്നാല്‍ മതി. ദിവസത്തിലൊരിക്കല്‍ ചോറുണ്ടാല്‍ തന്നെ ശരീരത്തിനാവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് കിട്ടും. ചോറിന്റെ അളവ് കുറയ്ക്കുന്ന തും നന്നാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം സ്‌കൂള്‍ പഠനകാലത്ത് പതിവാണ്. അതും അപകടമാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ബ്രേക്ക് ഫാസ്റ്റി ല്‍ നിന്നുള്ള ഊര്‍ജം കൂടിയേ തീരൂ. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വിശപ്പു കൂടുതലാകുന്നതുകൊണ്ട് ഉച്ചയ്ക്ക് ഇരട്ടി ആഹാരം കഴിച്ചെന്നു വരാം.

അച്ഛനമ്മമാരെപ്പോലെ വിരുന്നുകാരും കുട്ടികളെ സ്‌നേഹിക്കുന്നത് മിക്‌സ്ചറും ചോക്‌ലേറ്റും മധുരപലഹാരങ്ങളും നല്‍കിയാണ്. അതിനു പകരം പഴങ്ങളോ നട്‌സോ (കടല, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവ) വാങ്ങികൊടുക്കാം. മറ്റൊരു വീട്ടില്‍ ചെല്ലുമ്പോള്‍ ബേ ക്കറി ഇനങ്ങള്‍ കൊടുത്തില്ലെങ്കില്‍ എ ന്തോ മോശമാണെന്ന ധാരണ നമുക്കിട യിലുണ്ട്. അത് മാറണം. നമ്മുടെ ഭക്ഷണരീതിയില്‍ കടല- പരിപ്പ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. കടലയിലും അണ്ടിപ്പരിപ്പിലുമൊക്കെ ഹൃദയത്തിന്റെ ആരോഗ്യത്തിനാവശ്യമായ എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍ ധാരാളമായുണ്ട്. വ്യായാമത്തിലൂടെയും എച്ച.ഡി.എല്‍. ഉല്‍പ്പാദിപ്പിക്കപ്പെടും. ന ട്‌സ് അധികമായാലും ദോഷമാണ്.

മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഒബീസിറ്റി (അമിതവണ്ണം) കാണാറില്ല. നേരത്തേ മുലപ്പാല്‍ നിര്‍ത്തുന്ന കുട്ടികളില്‍ ഒന്നോ രണ്ടോ വയസ്സു മുതല്‍ അ മിതവണ്ണം കണ്ടു വരുന്നുണ്ട്. രണ്ടു വയ സ്സു വരെ കുട്ടി മുലപ്പാല്‍ കുടിക്കണമെന്നാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീ ഡിയാട്രിക്‌സിന്റെ പോളിസി. അതിനു ശേഷമേ പശുവിന്‍ പാല്‍ കൊടുക്കാവൂ.

ഭക്ഷണ നിയന്ത്രണമല്ല, നല്ല ഭക്ഷണക്രമവും വ്യായാമവുമാണ് അമിതവണ്ണം ഇല്ലാതാക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യമില്ല. മരുന്നുകള്‍ ഫലപ്രദമല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടകാരികളായെന്നും വരാം.

വില്ലന്മാര്‍ ടിവിയും കംപ്യൂട്ടറും

ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുമ്പില്‍ മണിക്കൂറുകളോളമുള്ള കുത്തി യിരിപ്പ് കുട്ടികളില്‍ വലിയ ദോഷമുണ്ടാക്കുമെന്ന് അറിയാത്തവരില്ല. എന്നാലും കുട്ടികളെ വിലക്കാന്‍ പലപ്പോഴും അച് ഛനമ്മമാര്‍ക്ക് കഴിയാറില്ല. ഭൂരിഭാഗം കുട്ടികളും അവരുടെ വളര്‍ച്ചയ്ക്കും വി കാസത്തിനും ഒരു തരത്തിലും സഹായിക്കാത്ത പരിപാടികള്‍ കാണാനാണ് ടിവിക്കു മുന്നിലിരിക്കുന്നത്. പരിപാടി കാണുന്നതോടൊപ്പം കൊറിക്കുന്ന സ്വ ഭാവം കൂടിയുണ്ടെങ്കില്‍ പിന്നെ പറയുക യും വേണ്ട. കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ക്ക് അമിതവണ്ണത്തോടൊപ്പം ശ്രദ്ധക്കുറവ് പോലുളള വേറെയും പ്രശ്‌നങ്ങളുണ്ടാകാം. ശരീരമ നങ്ങിയുള്ള കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്കു മാതാപിതാക്കള്‍ അവസര മൊരുക്കണം.

നമ്മുടെ കുട്ടികളെ മടിയന്‍മാരും തടിയന്‍മാരുമാക്കുന്നതില്‍ പ്രധാന കുറ്റവാളികള്‍ മറ്റാരുമല്ല, അവരുടെ അച്ഛ നും അമ്മയും തന്നെയാണ്. ഊര്‍ജസ്വലരായ കുട്ടികളായി വളരാന്‍ വേണ്ട സാ ഹചര്യമൊരുക്കേണ്ടതും നല്ല ഭക്ഷണശീലങ്ങള്‍ പഠിപ്പിക്കേണ്ടതും അവരുടെ കടമയാണ്. മക്കള്‍ എന്‍ജിനീയറോ ഡോക്ടറോ ആകുന്നത് സ്വപ്‌നം കാ ണുന്ന അച്ഛനമ്മമാരാകുന്നതില്‍ തെ റ്റില്ല. ഒപ്പം ആരോഗ്യത്തിലും ബുദ്ധിയി ലും മുന്നില്‍ നില്‍ക്കുന്ന മിടുക്കനെയും മിടുക്കിയെയും കൂടി സ്വപ്‌നം കണ്ടു തു ടങ്ങണം. ഇല്ലെങ്കില്‍ നമുക്കു നഷ്ടമാകുന്നത് ചുറുചുറുക്കുള്ളവരും തലമുറ കളെയായിരിക്കും.

ദിവസത്തെ ഡയറ്റ്:

( പ്രായത്തിനനുസരിച്ച് അളവില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്താം)

രാവിലെ

ഒരു ചായ- (നിര്‍ബന്ധമെങ്കില്‍ മാത്രം) ഇഡ്ഡലി- -3,

ചായ/ പാല്‍

ഇന്റര്‍വെല്‍ സമയത്ത് -

ഏത്തപ്പഴം പുഴുങ്ങിയത്-

- ഒന്ന്

ഉച്ചയ്ക്ക്-

ചോറ്- 3 അല്ലെങ്കില്‍ 4 കപ്പ് , മുട്ട/മീന്‍- 1,

തോരന്‍- ആവശ്യത്തിന്

വൈകുന്നേരം-

1 പഴംപൊരി /വട തുടങ്ങിയ ഏതെങ്കിലും ചെറുകടികള്‍

രാത്രി - ചപ്പാത്തി- 4 അല്ലെങ്കില്‍ 5 വെജിറ്റബിള്‍ സലാഡ്

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ.സി.ജയകുമാര്‍,

പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്

ഐ.സി.എച്ച്., മെഡിക്കല്‍ കോളജ്, കോട്ടയം.