Friday 12 January 2018 10:52 AM IST : By സ്വന്തം ലേഖകൻ

പാര്‍വതിയ്ക്ക് ഏറെയിഷ്ടം ചോറും സാമ്പാറും പഴം പൊരിയും പിന്നെ...

parvathy-fitness1

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഇപ്പോൾ പാർവതിയാണ് താരം. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിളി’ന് വൻ വരവേൽപ്പാണ് ലഭിച്ചത്. സിനിമയുടെ പ്രചാരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ വെളിപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഉണ്ടാക്കുന്ന ചോറും സാമ്പാറുമാണെന്നും, അതു കൈ കൊണ്ട് ഉരുട്ടി കുഴച്ചു ഉരുളകളാക്കി കഴിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും പാർവതി പറഞ്ഞു.

പാര്‍വതിയുടെ ഫിറ്റ്‌നസ് മന്ത്ര ഇതാണ്;

1. അതിരാവിലെ 4.30 – 5ന് എഴുന്നേല്‍ക്കും.
2. ഒരു ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാണ്.
3 . രാവിലെ മുടങ്ങാതെ ധ്യാനം, യോഗ ചെയ്യും. ആഴ്ചയില്‍ നാല് ദിവസം വര്‍ക്ക്‌ ഔട്ട്‌ ചെയ്യും.
4 . സ്വന്തമായി പാചകം ചെയ്തു കഴിക്കും. ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കും.
5 . ശുദ്ധമായ വെജിറ്റേറിയനാണ്.
6 . രാത്രി 8.30ന് മുന്‍പ് അത്താഴം കഴിക്കും.
7. കോഴിക്കോടന്‍ ചിപ്സ്, പഴം പൊരി എന്നിവ ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങള്‍.
8. വല്ലപോഴും മദ്യം കഴിക്കും. സിംഗിള്‍ മാള്‍ട്ട് ആണിഷ്ടം.

സ്വന്തം ശരീരം, അതെത്ര മോശപ്പെട്ടതാണെങ്കിലും അതിനെ സ്നേഹിക്കുക എന്നാണ് പാർവതിയുടെ സിദ്ധാന്തം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു ‘ഫിറ്റ്‌നസ്’ ഫോര്‍മുല ഉണ്ടെന്നും അത് കണ്ടെത്തണമെന്നുമാണ് പാർവതി പറയുന്നത്. ശരീരം ഭംഗിയാക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപദേശമായി പാര്‍വ്വതി പറയുന്നത്, മറ്റുള്ളവര്‍ പറയുന്നത് ഒരു പരിധിയ്ക്കപ്പുറം ശ്രദ്ധിക്കാതിരിക്കൂ എന്നാണ്.