Wednesday 10 January 2018 12:29 PM IST : By സ്വന്തം ലേഖകൻ

ചർമസംരക്ഷണം വീട്ടിൽ തന്നെ; ഇതാ അഞ്ച് പൊടിക്കൈകൾ

face_pack

കണ്ണിന് ചുറ്റും കറുപ്പ് പാടുകൾ, മുഖത്ത് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും, മുഖക്കുരുവിന്റെ പാടുകൾ, പല്ലിന് മഞ്ഞ നിറം, വരണ്ടു ഭംഗി കുറഞ്ഞ ചർമം, തടി കൂടിയപ്പോൾ ഉണ്ടായ പാടുകളും ചർമം തൂങ്ങലും നീർച്ചുഴിയും ഇങ്ങനെ എത്രതയെത്ര സൗന്ദര്യപ്രശ്നങ്ങളാ ഓരോരുത്തരെയും നിരാശരാക്കുന്നത്. വീട്ടിൽ ചെയ്യാവുന്ന പൊടിക്കൈകൾ നിങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ഇതാ അൽപ്പ നേരം മാറ്റി വച്ച് സുന്ദരിയാകൂ. തിളങ്ങുന്ന ചർമത്തിന് സ്ഥിരമായി ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ.

കണ്ണിന് ചുറ്റും കറുപ്പ്, തൂങ്ങൽ

eye_bags

ജോലിയിലെ അമിത സ്ട്രെസ്, രാത്രി ഷിഫ്റ്റുകൾ, ഉറക്കമില്ലായ്മ, കംപ്യൂട്ടർ ഉപയോഗം, യാത്ര ഇവയെല്ലാം നിങ്ങളുടെ കണ്ണിന് ചുറ്റും കറുപ്പ് പാട് വരുത്തും. മാത്രമല്ല ഹൈബാഗുകൾ തൂങ്ങി പ്രായമായത് പോലെ ചർമം തോന്നിക്കും. ഇതാ ബ്യൂട്ടീപാർലർ ട്രീറ്റ്മെന്റിനെ വെല്ലുന്ന ഹോം മെയ്ഡ് പായ്ക്ക്.

1.മുട്ടവെള്ള: ഒന്ന് വലുത്

2.ഹെയ്സൽ നട്ട് പൊടിച്ചത്: ഒരു ടീസ്പൂൺ

മുട്ടവെള്ളയും ഹെയ്സൽ നട്ട് പൊടിച്ചതും നന്നായി അടിച്ച് പതപ്പിച്ച് മിശ്രിതമുണ്ടാക്കുക. ഈ പായ്ക്ക് രണ്ട് മൂന്ന് മിനിട്ട് വച്ച ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് കണ്ണിന് ചുറ്റും പുരട്ടുക. പതിനഞ്ച് മിനിട്ട് വച്ച ശേഷം നന്നായി ഉണങ്ങും മുമ്പ് കഴുകി കളയണം. ഇത് സ്ഥിരമായി ചെയ്യുക.

മുഖത്തെ കാരയും കുരുക്കളും

blackheads

കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഹോർമോൺ വ്യതിയാനത്തിൽ നിന്നുമെല്ലാം ഇന്ന് മിക്കവർക്കും അനുഭവിക്കേണ്ടിവരുന്ന പ്രശ്നമാണ് അമിതമായ മുഖക്കുരുവും കാരയും അത് പോയി വന്നശേഷമുള്ള പാടുകളും. ഇതിനുമുണ്ട് പ്രതിവിധി.

1.ബ്രൗൺഷുഗർ: ഒരു ടേബിൾ സ്പൂൺ

2.വൈറ്റ് ഷുഗർ: ഒരു ടേബിൾ സ്പൂൺ

3. വെളിച്ചെണ്ണ: രണ്ട് ടേബിൾ സ്പൂൺ

4.അരച്ച സ്ട്രോബറീസ്: രണ്ട്

ഇതെല്ലാം നന്നായി യോജിപ്പിച്ച് മിശ്രിതം തയറാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് നന്നായി ഉരസുക. വിരലുകൾ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്യണം. പതിനഞ്ച് മിനിട്ടോളം ഇത് തുടരുക. ചെറു ചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് തുടരണം.

പല്ലിലെ മഞ്ഞനിറം

yellow_teeth
  1. സ്ട്രോബെറി : ഒന്ന് (നന്നായി പഴുത്തത്)

  2. ബേക്കിങ് സോഡ: അര ടീസ്പൂൺ

ഒരു ബൗളിൽ പഴുത്ത സ്ട്രോബറിയും ബേക്കിങ് സോഡയും മിശ്രിതമാക്കുക. പല്ലിൽ നന്നായി തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിട്ട് കഴിഞ്ഞ് ബ്രഷി ചെയ്ത് തണുത്ത വെള്ളത്തിൽ വായ കഴുകുക. ഇത് ആഴ്ചയിൽ മൂന്നു ദിവസം വീതം തുടരണം.

വരണ്ട ചർമം

1.അവോകാഡോ : പകുതി സ്മാഷ് ചെയ്തത്

2.തേൻ : കാൽ കപ്പ്

ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകളിലുമുള്ള വരണ്ട ചർമത്തിൽ കുഴമ്പ് പോലെ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഏതെങ്കിലും ലോലമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

നീർച്ചുഴി

cellulite

തടികൂടുന്നത് കൊണ്ട് സ്ത്രീകളിൽ കാണുന്ന പ്രശ്നമാണ് നീർച്ചുഴി. ശരീരഭാഗങ്ങളിൽ പ്രത്യേകിച്ച് ഇടുപ്പിലും തുടകളിലും കാണപ്പെടുന്ന ഈ പ്രശ്നത്തിന് പരിഹാരമുണ്ട്. വീട്ടിൽ തന്നെ ലഭിക്കുന്ന ഒരു വലിയ ഔഷധമാണ് കാപ്പി തിളപ്പിച്ചതിനു ശേഷമുള്ള മട്ട്.

  1. കാപ്പി മട്ട്: അര കപ്പ്

  2. ഒലീവ് ഓയിൽ: അര ടേബിൾ സ്പൂൺ

ഇവ രണ്ടും യോജിപ്പിച്ച് മൈക്രോവേവിൽ പത്ത് സെക്കന്റ് ചൂടാക്കുക. നീർച്ചുഴി ഉള്ള ഭാഗങ്ങളിൽ ഇത് തേച്ച് പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി വയ്ക്കുക. ഒരു പഴയ ബെഡ് ഷീറ്റിലോ ന്യൂസ് പേപ്പറിന് മുകളിലോ കയറി നിന്ന് വേണം ഇത് ചെയ്യാൻ. 20 മിനിട്ടിന് ശേഷം തുടച്ച് മാറ്റുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം വീതം എട്ടാഴ്ച അതായത് രണ്ട് മാസം തുടർച്ചയായി ചെയ്യണം.