Friday 12 January 2018 11:46 AM IST : By സ്വന്തം ലേഖകൻ

ഹെയര്‍ സെറം ഉപയോഗിക്കുന്നത് ഗുണകരമാണോ?

hair-serum1

തലമുടിയിൽ നടത്തുന്ന പരീക്ഷണങ്ങളിൽ സ്മൂത്തനിങ് ഒരു ട്രെൻഡ് ആയി മാറിയതോടെ പാറിപ്പറക്കുന്ന മുടി പലർക്കും അലർജിയാണ്. എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് ഉത്തമം. ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് നല്ലതാണ്. ഹെയര്‍ സെറം ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങൾ ഇവയാണ്.

മുടി ഒതുങ്ങി നിൽക്കും

കണ്ടീഷണർ ഉപയോഗിക്കാതെ ഷാമ്പൂ മാത്രം ചെയ്യുന്നവർ തീർച്ചയായും ഹെയർ സെറം ഉപയോഗിക്കണം. പാറിപറക്കുന്ന മുടിയിഴകള്‍ വളരെ പെട്ടെന്നുതന്നെ നല്ല മൃദുലവും ഒതുക്കവുമുള്ളതാകും.

നല്ല തിളക്കം നല്‍കും

മുടിയിഴകൾക്ക് നല്ല തിളക്കം നൽകാൻ ഹെയർ സെറം നല്ലതാണ്. കെട്ട് ഇല്ലാതെ സ്മൂത്തനിങ് ചെയ്തതു പോലെ മുടിക്ക് നല്ല ഭംഗിയും വൃത്തിയും ഉണ്ടാകും.

മുടി കൊഴിച്ചില്‍ തടയും

ഒരു നല്ല ഹെയര്‍ സെറത്തില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കും. ഇത്‌ മുടിയെ കൂടുതൽ ആരോഗ്യമുള്ളതാക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യും.

മുടിക്ക്‌ സംരക്ഷണം നല്‍കും

സൂര്യപ്രകാശം, പൊടി ഇവ ഏല്‍ക്കുന്നത്‌ മുടിക്ക്‌ നല്ലതല്ല. അതുകൊണ്ടു ദിവസവും സെറം ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്.

പുത്തൻ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം

മുടിയിൽ പുതിയ രീതിയിലുള്ള ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിന് മുൻപ് ഒരൽപം സെറം പുരട്ടി നോക്കൂ.. മാജിക് കാണാം. ഏതു രീതിയിലും മുടിയെ വഴക്കമുള്ളതാക്കാൻ സെറത്തിനു കഴിയും.