Wednesday 10 January 2018 02:16 PM IST : By ശ്യാമ

പെർഫെക്ടായി മേക്കപ്പ് ചെയ്യാൻ മേക്കപ്പ് ആർട്ടിസ്റ്റ് കൂടെ വേണമെന്ന് ആരുപറഞ്ഞു? ഇതാ സിംപിൾ ടിപ്സ്

make_over_main ഫോട്ടോ: സരിൻ രാംദാസ്

ഇന്നു കോളജിൽ പോകാൻ ഒരുങ്ങുമ്പോൾ ചുണ്ടുകൾക്ക് എയ്ഞ്ചൽ ലിപ്‍‍ലുക്ക് കൊടുക്കണമെന്നു തോന്നിയാൽ നേരെ യുട്യൂബ് വിഡിയോ എടുത്തു നോക്കി ഒരു കാച്ചങ്ങു കാച്ചാ, അല്ലാതെന്താ? കാലം പോയ പോക്കേ... കുറച്ചു നാൾ മുമ്പുവരെ ബ്യൂട്ടീഷ്യൻ തൊട്ടാലേ സുന്ദരിയാകൂ എന്നു വിശ്വസിച്ചിരുന്ന കക്ഷികൾക്കൊക്കെ ഇപ്പോ സെൽഫ് മേക്കപ്പ് മതി. കാരണം, തനിച്ചാകുമ്പോൾ അപാരമായ പരീക്ഷണങ്ങൾ നടത്താമല്ലോ. സ്വന്തമായി മേക്കപ്പ് ചെയ്യുമ്പോൾ പാളിച്ച പറ്റാതിരിക്കാൻ ചില ബേസിക് ടിപ്സ് ഇതാ.

STEP 1 മുഖം വൃത്തിയാക്കാം

‘ലെസ് ഇസ് മോർ’ എന്നതാണ് ഇന്നത്തെ മേക്കപ്പ് രീതി. മേക്കപ്പ് ഇട്ടിട്ടുണ്ടെന്നു തോന്നിക്കാത്ത തരം മേക്കപ്പിനാണ് കൂടുതൽ കൈയടി കിട്ടുക. പല തട്ടായി പുട്ടിയിട്ട് മുഖം മിനുക്കുന്ന രീതി പാടെ ഉപേക്ഷിച്ചിട്ട് തുടങ്ങാം.

∙ നല്ലൊരു ഫെയ്സ് വാഷിട്ട് മുഖം കഴുകി, ടവൽ/ടിഷ്യു കൊണ്ട് ഒപ്പിയിട്ട് വേണം മേക്കപ്പ് തുടങ്ങാൻ.

∙ മോയിസ്ചറൈസർ ഇട്ട് 10-15 മിനിറ്റിനു ശേഷം മാത്രം ഫൗണ്ടേഷൻ ഇടാം. ഈ സമയം കൊണ്ട് അത് ചർമത്തിലേക്ക് ഇറങ്ങി, ആവശ്യമുള്ള ഈർപ്പം നൽകും.

∙ ചെറിയ കുഴികൾ, പാടുകൾ ഇതൊക്കെ മറയ്ക്കാനാണ് ഫൗണ്ടേഷൻ. നെറ്റിയും മൂക്കും അതിന്റെ വശങ്ങളും ചുണ്ടും ചേർന്നുള്ള ടി ഷേപ്പ് മനസ്സിൽ കണ്ടു വേണം ഫൗണ്ടേഷൻ ഇടാൻ. അൽപം ഫൗണ്ടേഷൻ (ലിക്വിഡോ പൗഡറോ...) ചെറിയ വട്ടപ്പൊട്ടുകളായി ഇട്ട്, അതു വിരല്‍ കൊണ്ടു തന്നെ വശങ്ങളിലേക്കു ബ്ലെൻഡ് ചെയ്യാം. വീണ്ടും വീണ്ടും ഇടേണ്ട ആവശ്യമില്ല. കഴുത്തിലും ചെവിയിലും കട്ടിയായി ഇട്ടാൽ ബോറാകുമെന്നോർക്കുക.

make_up1 ഫെയ്സ് വാഷ്കൊണ്ട് മുഖം കഴുകി ടിഷ്യു കൊണ്ട് തുടച്ച ശേഷം മോയിസ്ചറൈസർ ഇടാം

∙ ഫൗണ്ടേഷനു മുകളിലായി കോംപാക്റ്റ് ഇടാം. കടകളിലൊക്കെ തന്നെ ഇപ്പോ ടെസ്റ്ററും ഉണ്ടാകും, വാങ്ങും

മുമ്പേ ചർമത്തിന്റെ നിറത്തിന് ഇണങ്ങുന്നതു നോക്കി ഉറപ്പിക്കാം. സൂര്യപ്രകാശം ഏറ്റ് അധികം ടാൻ ആകാത്ത കൈത്തണ്ടയുടെ ഉൾവശം, ചെവിയും താടിയും കഴുത്തും ചേരുന്നിടം ഇവിടൊക്കെ ഇട്ടു നോക്കി ശരിക്കുള്ള നിറം ഉറപ്പിക്കാം. പഫ് കൊണ്ട് കോംപാക്റ്റ് നേരിയതായി മുഖത്തു പുരട്ടിയിട്ട് ബ്രഷ് കൊണ്ട് ബ്ലെൻഡ് ചെയ്യാം.

∙ കണ്‍തടത്തിൽ കറുപ്പ്, മുഖത്ത് നിറയെ കുരുക്കളും പാടുകളും ഒക്കെയുണ്ടെങ്കിൽ കൺസീലർ ഇട്ട് അവ മറയ്ക്കുക. മഞ്ഞ നിറം കലർന്നു വരുന്ന തരം നോക്കി വാങ്ങാം. മുഖത്തിന്റെ സ്വാഭാവിക നിറം നിലനിർത്താന്‍ ഇത് സഹായിക്കും. മുഖത്തിന്റെ ടി ഷെയ്പ്പിൽ നടുവിലായി ഇട്ട് വശങ്ങളിലേക്ക് പതിയെ ചേർക്കാൻ ശ്രദ്ധിക്കുക. അപ്പോള‍്‍ മുഖത്തിന്റെ കോൺട്യൂറിങ് കൂടി ഭംഗിയായി കഴിയും.

make_up2 കോംപാക്റ്റ് പൗഡർ, പഫ് കൊണ്ട് മുഖത്തിട്ട് കോംപാക്റ്റ് ബ്രഷ് കൊണ്ട് ബ്ലെൻഡ് ചെയ്യാം

∙ അവസാനം കണ്ണാടി നോക്കി ചിരിച്ച് കവിൾ ഉയർന്നിരിക്കുന്നിടത്ത് ബ്ലഷ് ബ്രഷ് ഉപയോഗിച്ച് താഴേ നിന്ന് മുകളിലേക്കു ലൈറ്റ് ആയി ഇടാം.

∙ ബ്രോൺസറും ഹൈലൈറ്ററും ഉപയോഗിക്കുന്നവർ അ ത് ബ്ലഷിനു മുൻപേ ഇടുക. അല്ലെങ്കിൽ കൃത്രിമത്വം തോന്നാൻ സാധ്യതയുണ്ട്. ഉള്ള നിറത്തേക്കാൾ അ ൽപ്പം കടുപ്പം തോന്നിപ്പിക്കുന്നതാണ് ബ്രോൺസർ. കവിളെല്ലിനു താഴേ നിന്നു ചെവിയുടെ തുടക്കം വരെയും മൂക്കിന്റെ വശങ്ങളിലും നെറ്റിയുടെ രണ്ടറ്റത്തും ബ്രോൺസർ ഇട്ടാൽ മുഖത്തിന്റെ പരപ്പ് മാറി മെലിവു തോന്നും. ചെറിയൊരു വെറ്റ് ലുക്കും തിളക്കവും കിട്ടാനാണ് ഹൈലൈറ്റർ ഉപയോഗിക്കുന്നത്. ഇത് കവിളെല്ലിലും നെറ്റിയിലും കൺപോളയിലും മേൽചുണ്ടിലും വളരെ കുറച്ച് മാത്രം ഇട്ടാൽ മതി.

∙ ചുവപ്പു ലിപ്സ്റ്റിക്കും ഭീകര സ്മോക്കി ഐസും ചേരുംപടി ചേർത്താലും യോജിക്കാത്ത കോംബിനേഷനാണ്. കണ്ണ് ഹൈലൈറ്റ് ചെയ്താൽ ന്യൂഡ് ലിപ് ആകുന്നതാണ് നല്ലത്. ഡാർക്ക് ഷേഡ് ലിപ് ചെയ്താൽ ബാക്കിയുള്ള മേക്കപ്പ് ഓവറാക്കാതെ മിനിമലാക്കാം.

make_up7 ചിരിക്കുമ്പോൾ ഉയരുന്ന കവിൾ ഭാഗത്ത് താഴെനിന്ന് മുകളിലേയ്ക്കു ബ്ലഷ് ചെയ്യാം

STEP 2 കണ്ണിനു ഹൈലൈറ്റ്

make_up4 കണ്ണിന്റെ അറ്റത്ത് െഎ പെൻസിൽ കൊണ്ട് എഴുതി സ്മഡ്ജ് ചെയ്താൽ കണ്ണിന് വലിപ്പം തോന്നും

∙ കൺപുരികം വരയ്ക്കുന്നത് ഈ അടുത്ത കാലം വരെ ഔട്ട് ഓഫ് ഫാഷനായിരുന്നു. എന്നാലിപ്പോൾ പുരികം ഒട്ടുമില്ലാത്തവർ പോലും കട്ടിയായി പുരികം വരയ്ക്കുന്നു. പുരികം വരയ്ക്കാൻ പെൻസിലിനു പകരം കേക്കും ബ്രഷും ഉപയോഗിക്കാം. ഇതാകുമ്പോൾ പുരികരോമത്തിനിടയ്ക്കുള്ള ഗ്യാപ് വരെ നികത്തി പോകാം.

∙ ഫോർമലായി ഒരുങ്ങുമ്പോൾ കണ്ണെഴുതാൻ ബ്രൗ ൺ അല്ലെങ്കിൽ ബ്ലാക്ക് ഐ പെൻസിലാണ് നല്ലത്. രണ്ടു നിറവും കൊണ്ട് കണ്ണെഴുതിയ ശേഷം ഒരു ഇയർ ബഡ് കൊണ്ട് സ്മഡ്ജ് ചെയ്താൽ കണ്ണ് മിഴിവുള്ളതാകും.

make_up3 ഫോർമൽ െഎ മേക്കപ്പിൽ റിച്ച് ലുക് കിട്ടാൻ ഇളം നിറമുള്ള െഎ ഷാഡോ പുരട്ടാം

∙ ചെറിയ കണ്ണുള്ളവർ വെള്ള ഐ പെൻസിൽ കൊണ്ട് താഴെ എഴുതണം. ഇനി താഴത്തെ കൺപീലിക്കു കീഴിലായി കറുപ്പ് പെൻസിൽ കൊണ്ട് വരച്ചിട്ട് ബഡ്സ് കൊണ്ട് സ്മഡ്ജ് ചെയ്താൽ കണ്ണ് വലുതായി തോന്നും. വലിയ കണ്ണുള്ളവർക്ക് ക റുപ്പു നിറം കൊണ്ട് കണ്ണെഴുതുന്നതാണ് നല്ലത്. ഒതുക്കം തോന്നിക്കും.

∙ ഫോർമൽ ഐ മേക്കപ്പിൽ അൽപം കൂടി റിച്ച് ലുക്ക് വരുത്താൻ ഇളം നിറമുള്ള ഐഷാഡോ നേരിയ കോട്ട് ഇടാം. എല്ലായിടത്തും തുല്യമായിട്ടിരിക്കാൻ ശ്രദ്ധിക്കണം. ഇതിനു മുകളിൽ ചെറുതായി മസ്കാരയിടാം. അല്ലെങ്കിൽ കൺപീലിയിൽ പൊടി കിടക്കും.

make_up6 കൺപീലിക്ക് കട്ടി തോന്നാൻ മസ്കാര രണ്ടോ മൂന്നോ കോട്ട് അണിയാം

∙ പാർട്ടിക്കു പോകുമ്പോൾ ഷിമർ ചേർന്ന ഐഷാഡോ ഇടാം. ഉടുപ്പിനനുസരിച്ചും നി ങ്ങളുടെ മനോധർമം അനുസരിച്ചും രണ്ടു മൂന്നു ഷേഡുകൾ ഇട്ട് വിരലിനറ്റം കൊണ്ട് ബ്ലെൻഡു ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഇളം നിറങ്ങൾ ക ണ്‍പോളയുടെ തുടക്കത്തിലിട്ട് അറ്റത്ത് കടും നിറമിടാം.

∙ രാത്രി പാർട്ടിക്ക് ഐ മേക്കപ്പ് ചെയ്യുമ്പോൾ നീല, പച്ച തുടങ്ങിയ നിറമുള്ള ഐലൈനർ കൊണ്ട് പുറമേ വരച്ച് കണ്ണിന്റെ ആകർഷകത കൂട്ടാം. നിറങ്ങൾ മാത്രം എഴുതാൻ‍ മടിയുള്ളവർ ആദ്യം കറുപ്പ് ഐലൈനർ കൊണ്ട് കണ്ണെഴുതിയിട്ട് പുറമെയുള്ള ഔട്ട്‌ലൈൻ മാത്രം നിറമുള്ളതു കൊണ്ട് എഴുതുക.

∙ കണ്ണിന്റെ അറ്റത്തു മാത്രം ഐപെൻസിൽ കൊണ്ട് എഴുതി സ്മഡ്ജ് ചെയ്താൽ കണ്ണിന് കൂടുതൽ വലുപ്പം തോ ന്നിക്കും.

make_up5 രണ്ടു വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് കണ്ണെഴുതുന്നതാണ് പുതിയ ട്രെൻഡ്

∙ ഫെയ്ക് ഐലാഷ് വയ്ക്കുന്നവർ കഴിവതും പ്ലാസ്റ്റിക് െഎലാഷ് ഒഴിവാക്കുക. നാചുറൽ ഹെയർ കൊണ്ടുള്ളവ തന്നെ ഉപയോഗിക്കണം. വാങ്ങുമ്പോൾ മീഡിയം സൈസ് വാങ്ങിയിട്ട് പുറമെ വച്ചു നോക്കി വലിപ്പക്കൂടുതൽ ഉണ്ടെങ്കിൽ കത്രിക കൊണ്ട് നീളം വെട്ടിക്കുറയ്ക്കുന്നതാണ് നല്ലത്.

∙ കൃത്രിമ പീലി വയ്ക്കാതെ പീലികൾ ഭംഗിയായി നിർത്താൻ മസ്കാര രണ്ടോ മൂന്നോ കോട്ട് ഇടാം. ഒരു തവണയിട്ടത് ഉണങ്ങിയിട്ട് വേണം അടുത്തത് ഇടാൻ.

∙ നെറ്റിയുടെ തുടക്കത്തിൽ മുടി കുറവുള്ളവർക്കു ക ണ്ണെഴുതാനുപയോഗിക്കുന്ന ഐ കേക്ക് കൊണ്ട് ചെറുതായി മുടിക്കിടയിലൂടെ വരയ്ക്കാം. മുടിക്ക് കട്ടി തോന്നിക്കും. മുടിയിൽ ഫിൽ ചെയ്യാനുള്ള പൗഡർ കടകളിൽ വാങ്ങാൻ കിട്ടും. ബ്രഷ് ഉപയോഗിച്ച് ഇവ മുടിയിഴയ്ക്കിടയ്ക്ക് എളുപ്പത്തിലിടാം.

STEP 3 ജീവൻ തുളുമ്പും ചുണ്ട്

make_up8 ലിപ് ലൈനർ കൊണ്ട് വരയ്ക്കേണ്ട. ലിപ്സ്റ്റിക് മാത്രം അണിയുന്നതാണ് ഇപ്പോൾ ട്രെൻഡ്

∙ ലിപ് ലൈനർ ഉപയോഗിക്കാതെ ലിപ്സ്റ്റിക് മാത്രമിടുന്നതാണ് ഇപ്പോഴത്തെ രീതി. കടും ചുവപ്പു നിറം ട്രെൻഡാണെങ്കിലും ഫോർമൽ മേക്ക പ്പിന് ന്യൂട്രൽ നിറങ്ങളാണ് ഉപയോഗിക്കേണ്ടത്. പീച്ച്, ഫ്ളെഷ് പോലുള്ളവ..

∙ ചുണ്ടിനു കരുവാളിപ്പുള്ളവർ ഫൗണ്ടേഷൻ ചുണ്ടിലേക്കു കൂടിയിട്ടിട്ട് ലിപ്സ്റ്റിക് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ ചുണ്ടിന്റെ വശങ്ങളൊക്കെ കൂടുതൽ ഇരുണ്ടതായി തോന്നും.

∙ പാടുകളും വിള്ളലുകളും ഇല്ലാതെ നല്ല ചുണ്ടുകൾ ഉള്ളവർക്ക് ഫോർമൽ മേക്കപ്പ് ചെയ്യുമ്പോഴും പിങ്ക്, മെറൂ ൺ പോലുള്ള നിറങ്ങളും നേരിയ കോട്ട് ഇടാം.

∙ ലിപ് ബാം ഇട്ടിട്ടു ലിപ്സ്റ്റിക് ഇടുന്നതാണ് എപ്പോഴും നല്ലത്. ചുണ്ടിനു വരൾച്ചയുണ്ടാകില്ല.

make_up9 ചുവപ്പ്, ബ്രൗൺ, വയലറ്റ്, മെറൂൺ തുടങ്ങിയ ഡാർക് ലിപ് കളർ അണിയുമ്പോൾ മിനിമം മേക്കപ്പ് മതി

∙ ലിപ്സ്റ്റിക് ഇട്ടിട്ട് ഒരു ടിഷ്യു രണ്ടു ചുണ്ടുകൾക്കും ഇടയിലായി വച്ച് അമർത്തുക. കൂടുതലുള്ള ലിപ്സ്റ്റിക് പോയി ഫിനിഷ്ഡ് ലുക് കിട്ടും.

∙ മേക്കപ്പ് അധികം ചെയ്യാതെ ഡാർക്ക് ലിപ് കളർ (ചുവപ്പ്, ബ്രൗൺ, വയലറ്റ്, പിങ്ക്, മെറൂൺ) മാത്രം കൊടുക്കുന്നത് വിശേഷ അവസരങ്ങളി ൽ ട്രെൻഡാണ്. കടും നിറം ചുണ്ടിൽ വരുമ്പോൾ അതിലേക്കു മാത്രം ശ്രദ്ധ പോകുന്നതുകൊണ്ട് മുഖത്തുള്ള ചെറിയ പുള്ളിയും കറുത്ത പാടും ഒന്നും എടുത്തറിയില്ല എന്നതാണ്

∙ ലിപ് ലൈനർ ഉപയോഗിക്കാതെ ലിപ്സ്റ്റിക് മാത്രമിടുന്നതാണ് ഇപ്പോഴത്തെ രീതി. കടും ചുവപ്പു നിറം ട്രെൻഡാണെങ്കിലും ഫോർമൽ മേക്ക പ്പിന് ന്യൂട്രൽ നിറങ്ങളാണ് ഉപയോഗിക്കേണ്ടത്. പീച്ച്, ഫ്ളെഷ് പോലുള്ളവ..

∙ ചുണ്ടിനു കരുവാളിപ്പുള്ളവർ ഫൗണ്ടേഷൻ ചുണ്ടിലേക്കു കൂടിയിട്ടിട്ട് ലിപ്സ്റ്റിക് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ ചുണ്ടിന്റെ വശങ്ങളൊക്കെ കൂടുതൽ ഇരുണ്ടതായി തോന്നും.

∙ പാടുകളും വിള്ളലുകളും ഇല്ലാതെ നല്ല ചുണ്ടുകൾ ഉള്ളവർക്ക് ഫോർമൽ മേക്കപ്പ് ചെയ്യുമ്പോഴും പിങ്ക്, മെറൂ ൺ പോലുള്ള നിറങ്ങളും നേരിയ കോട്ട് ഇടാം.

∙ ലിപ് ബാം ഇട്ടിട്ടു ലിപ്സ്റ്റിക് ഇടുന്നതാണ് എപ്പോഴും നല്ലത്. ചുണ്ടിനു വരൾച്ചയുണ്ടാകില്ല.

∙ ലിപ്സ്റ്റിക് ഇട്ടിട്ട് ഒരു ടിഷ്യു രണ്ടു ചുണ്ടുകൾക്കും ഇടയിലായി വച്ച് അമർത്തുക. കൂടുതലുള്ള ലിപ്സ്റ്റിക് പോയി ഫിനിഷ്ഡ് ലുക് കിട്ടും.

∙ മേക്കപ്പ് അധികം ചെയ്യാതെ ഡാർക്ക് ലിപ് കളർ (ചുവപ്പ്, ബ്രൗൺ, വയലറ്റ്, പിങ്ക്, മെറൂൺ) മാത്രം കൊടുക്കുന്നത് വിശേഷ അവസരങ്ങളി ൽ ട്രെൻഡാണ്. കടും നിറം ചുണ്ടിൽ വരുമ്പോൾ അതിലേക്കു മാത്രം ശ്രദ്ധ പോകുന്നതുകൊണ്ട് മുഖത്തുള്ള ചെറിയ പുള്ളിയും കറുത്ത പാടും ഒന്നും എടുത്തറിയില്ല എന്നതാണ് പ്രത്യേകത.

∙ ഫോർമൽ മേക്കപ്പിന് മാറ്റ് ഫിനിഷ് ഉള്ള മേക്കപ്പ് വസ്തുക്ക ൾ തന്നെ നോക്കി വാങ്ങാം. ഒായിലി മേക്കപ്പ് അണിഞ്ഞാൽ കൃത്രിമത്വം കൂടുതൽ തോന്നാം.

∙ മേക്കപ്പ് ഇടും പോലെ തന്നെ പ്രധാനമാണ് അത് കളയുന്നതും. ടിഷ്യു വച്ച് മുറുകെ തുടയ്ക്കുന്നതാണ് പലരുടേയും രീതി. ഇത് മുഖത്ത് എളുപ്പത്തിൽ ചുളിവുകളുണ്ടാക്കും. അൽപം ബേബി ഓയിലോ മൊയ്സ്ചറൈസറോ ക്ലെൻസിങ് മിൽക്കോ മുഖത്തിട്ട് മേക്കപ്പ് ഇളക്കി കളഞ്ഞ ശേഷം ഫെയ്സ്‌വാഷിട്ട് മുഖം കഴുകുക. മൃദുവായ ടവലോ ടിഷ്യുവോ കൊണ്ട് വെള്ളം ഒപ്പി കളയുക.

ശ്രദ്ധിക്കാം പാളിച്ച വരാതെ

make_up

∙ ഷാർപ് ആയി കണ്ണെഴുതാൻ ഐ പെൻസിൽ ഫ്രിഡ്ജിൽ വച്ചിട്ട് ഉപയോഗിക്കാം.

∙ഐഷാഡോ ഇടാൻ ബ്രഷ് ഉപയോഗിക്കുമ്പോൾ ബ്രഷിന്റെ നടുവശത്തായി പിടിച്ചു മൃദുവായി ബ്ലെന്റ് ചെയ്യാം. അധികം മർദം കൊടുക്കുന്നതും ബ്രഷിന്റെ ബ്രിസിലിൽ പിടിച്ചു മേക്കപ്പ് ചെയ്യുന്നതും മേക്കപ്പ് നന്നായി ബ്ലെൻഡാകാതെ വിള്ളൽ വീഴ്ത്തും.

∙ മസ്കാര ഇടും മുമ്പ് ബ്രഷിന്റെ അറ്റം കുപ്പിയുടെ വക്കിൽ തട്ടിച്ചിട്ട് എടുക്കുക. അധികമുള്ളതൊക്കെ കുപ്പിയിലേക്കു വീണുകൊള്ളും. അതുപോലെ ഒരു കോട്ട് ഇട്ട് അത് ഉണങ്ങി കഴിഞ്ഞ ശേഷം മാത്രം അടുത്തത് ഇടുക.

∙ മേക്കപ്പ് ബ്രഷുകൾ ഉപയോഗ ശേഷം കഴുകിവയ്ക്കാം, ഇത് പറ്റിയില്ലെങ്കിലും ആഴ്ചയിലൊരിക്കൽ ഷാംപൂവും കണ്ടീഷനറും ചേർന്ന വെള്ളത്തിൽ മുക്കി കഴുകി. ഉണങ്ങിയ ടവലിൽ വച്ച് കാറ്റു കൊള്ളിച്ച് ഉണക്കിയെടുക്കുക.

∙ ചുണ്ടിനും വേണം സ്ക്രബ്. അൽപം പഞ്ചസാരയും 3-4 തുള്ളി തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മൃദുവായി ഉരസുക. ചുണ്ടിലെ മൃതകോശങ്ങൾ നീങ്ങി കിട്ടും. ലിപ്സ്റ്റിക് ഇടുമ്പോൾ ചുണ്ടിൽ വിള്ളൽ വീഴില്ല.

∙ വാട്ടർപ്രൂഫ് മസ്കാരയാണ് എല്ലാവർക്കും പ്രിയം. പക്ഷേ, ഇത് ഇളക്കി കളയാൻ പാടുപെടും. സാധാരണ മസ്കാരയിട്ടിട്ട് അതിനു മുകളിൽ വാട്ടർപ്രൂഫിട്ടാൽ പ്രശ്നം തീർന്നു.

∙ വെറുതേ ചുവപ്പു നിറം മാത്രം തരുന്നതല്ല ബ്ലഷ്. കവിളിന്റെ വശങ്ങളിൽ നിന്നു മുകളിലേക്കു ബ്ലഷ് ഇടുന്നത് മുഖത്തിന് നല്ല ആകൃതി വരുത്തും

.

∙ ഫൗണ്ടേഷൻ ചെവിയിലും കഴുത്തിലും നേരിട്ട് പുരട്ടുന്നത് മുഖം വലുതായി തോന്നിക്കും. മുഖത്തു പുരട്ടിയത് കഴുത്തിലേക്കും ചെവിയിലേക്കും ബ്ലെൻഡ് ചെയ്താൽ മാത്രം മതി.

∙ ഫൗണ്ടേഷനും മറ്റും ഇടാൻ ബ്രഷ് ഉപയോഗിക്കുന്നതിലും നല്ലത് മോതിരവിരൽ കൊണ്ട് ഇടുന്നതാണ്. നല്ലൊരു മസാജും ഒപ്പം കിട്ടും.

 

കടപ്പാട്: മേരി ജീന, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്, ഹെയർ അഫയർ, കൊച്ചി