Wednesday 10 January 2018 11:51 AM IST : By സ്വന്തം ലേഖകൻ

മേക്കപ്പ് ബ്രഷ് വൃത്തിയായി സൂക്ഷിക്കാം

makeup-brush

മേക്കപ്പിന് ഉപയോഗിക്കുന്ന ബ്രഷുകൾ നന്നായി വൃത്തിയാക്കിയില്ലെങ്കിൽ ഇവയിൽ അണുക്കൾ വളർന്ന് ചർമത്തിൽ അണുബാധയുണ്ടാക്കാം. ഇവ രണ്ടാഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കാൻ മറക്കരുത്.

∙ബ്രസിലുകൾ അഗ്രഭാഗം ആദ്യം അൽപം ബേബി ഷാംപുവും പിന്നീട് കണ്ടീഷനറും പുരട്ടി കഴുകുക. പിന്നീട് ഫാനിനടിയിൽ വച്ച് നന്നായി ഉണക്കി എടുക്കണം.

∙ഉണങ്ങിയ ബ്രഷുകൾ വൃത്തിയുളള കോട്ടൺ തുണിയിൽ പൊതിഞ്ഞു സൂക്ഷിക്കുക. തുറന്ന പാത്രങ്ങളിൽ വയ്ക്കുമ്പോൾ തലഭാഗം എപ്പോഴും ഉയർന്നു തന്നെ ആയിരിക്കണം.

∙നാരുകൾ അടരുക, മൃദുത്വം നഷ്ടപ്പെടുക ഇവ കണ്ടാൽ എത്രയും പെട്ടെന്ന് പുതിയവ വാങ്ങാം.