Friday 12 January 2018 05:04 PM IST : By ദേവു ദാസ്

മുഖക്കുരു മാറ്റാം, അഞ്ച് എളുപ്പ മാർഗ്ഗങ്ങളിലൂടെ..

skin-care-pimples

സോപ്പുകൾ മാറി പരീക്ഷിച്ചു. പല ഫെയ്സ്ക്രീമുകളും ഉപയോഗിച്ചു. മുഖക്കുരുവിനും കറുത്ത പാടുകൾക്കും ഒരു കുറവുമില്ല. കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. കൗമാരപ്രായത്തിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് മുഖക്കുരുവിന് പ്രധാന കാരണം. കൗമാരക്കാരിൽ മാത്രമല്ല മുതിർന്നവരിലും മുഖക്കുരുവുണ്ടാകാറുണ്ട് ഗുരുതര രോഗമായോ നിസാര പ്രശ്നമായോ മുഖക്കുരുവിനെ കാണാതെ അതിനെ ചെറുക്കാനായി പരിഹാരമാർഗ്ഗങ്ങൾ നേടണം. മുഖക്കുരുവിനെ ഒഴിവാക്കാനുള്ള അഞ്ചു എളുപ്പ മാർഗങ്ങൾ.

മുട്ടയുടെ വെള്ളക്കരു

എണ്ണമയവും ബാക്ടീരിയയും ആണല്ലോ മുഖക്കുരുവിന്റെ പ്രധാന കാരണം. മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക, 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ എണ്ണമയം നീക്കി ബാക്ടീരിയകളെ അകറ്റാനും സഹായിക്കുന്നു.

ആര്യവേപ്പിന്റെ ഇല

ഒൗഷധ ഗുണത്താൽ സമ്പന്നമായ ആര്യവേപ്പിന്റെ ഇല ബാക്ടീരിയകളെ തുരത്താൻ വളരെയേറെ ശേഷിയുള്ളതാണ്. ആര്യവേപ്പിൻെറ ഇലയിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടിൽ ഇട യ്ക്കിടെ മുഖം കഴുകാൻ ഉപയോഗിക്കുക. മുഖത്തെ എണ്ണമയം ഒഴിവാക്കാനും മുഖക്കുരുവിന്റെ മുറിപാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

ഉരുളക്കിഴങ്ങ്

നേർമയായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മുഖക്കുരുവുള്ള ഭാഗങ്ങളിൽ വയ്ക്കുക. 15 മിനിട്ടു ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകിയെടുക്കുക. രണ്ടാഴ്ച പ്രക്രിയ തുടരുക. മാറ്റം അനുഭവിച്ചറിയാം.

നാരങ്ങാത്തൊലി

നാരങ്ങയുടെ തൊലിയും നീരും മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന മികച്ച മരുന്നാണ്. നാരങ്ങാതൊലി ഉണക്കിപ്പൊടിച്ച് കുറച്ച് റോസ് വാട്ടറിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം മുഖത്ത് തേച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി തുടച്ചെടുക്കൂ വ്യത്യാസം അറിയാം.

കൂടുതൽ വായനയ്ക്ക്