Wednesday 10 January 2018 12:00 PM IST : By സ്വന്തം ലേഖകൻ

കാല് വിണ്ട് പൊട്ടലിന്...

heel-cracks

മഞ്ഞു കാലത്തെ പ്രധാന പ്രശ്നമാണ് കാലു വിണ്ട് പൊട്ടൽ. ചിലർക്ക് മറ്റു കാലാവസ്ഥയിലും ഇത് വരാറുണ്ട്. സൊറിയാസിസ്, എക്സിമ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലും ഈ അവസ്ഥ കാണാറുണ്ട്. ചെറിയ തോതിലുള്ള കാലു വിണ്ടു പൊട്ടലിന് കാഴ്ചയ്ക്കുള്ള അഭംഗി മാത്രമേ ഉണ്ടാകൂ. ഇത് രൂക്ഷമായാൽ ആഴത്തിൽ വിള്ളൽ ഉണ്ടായി അസഹ്യ വേദനയും അനുഭവപ്പെടും. ചുറ്റുമുള്ള ചർമവും കട്ടിയാകും.

ഉപ്പുലായനിയിൽ കാൽ മുക്കി വക്കലാണ് ഇതിന് ഏറ്റവും നല്ല പരിഹാരമാർഗം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതോടൊപ്പം ലേപനങ്ങൾ ഉള്ളിലേക്കിറങ്ങാൻ സഹായകമാകുകയും ചെയ്യും. വിള്ളൽ ഉണങ്ങാൻ സഹായിക്കുന്ന ആന്റി ബയോട്ടിക് ലേപനങ്ങളും മൊരിച്ചിലും ചൊറിച്ചിലും മാറ്ാൻ സഹായിക്കുന്ന സ്റ്റിറോയ്ഡ്, സാലിസിലിക് ആസിഡ് ലേപനങ്ങളും നല്ലതാണ്. ചെറു ചൂടുള്ള ഉപ്പു ലായനിയിൽ കാൽ മുക്കി വച്ച് പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരസി ഇടയിക്കിടെ പെട്രോളിയം ജെല്ലി അടങ്ങിയ ലേപനങ്ങൾ പുരട്ടാം. സൊറിയാസിസ് പോലുള്ളവ ഉണ്ടെങ്കിൽ പ്യൂമിക് സ്റ്റോൺ ഉരസുമ്പോൾ പൊട്ടാനും രക്തം വരാനും സാധ്യതയുണ്ട്. വിണ്ട് പൊട്ടൽ മുറിവ് പോലെ കണ്ടാൽ ഡോക്ടറുടെ നിർദേശം തേടാം.