Wednesday 10 January 2018 11:58 AM IST : By സ്വന്തം ലേഖകൻ

അടിമുടി മെയ്ക്ക് ഓവറിന് പത്തു ദിവസത്തെ പ്ലാന്‍

make-over

മെയ്ക് ഓവര്‍ നടത്തിയാലും നമ്മളൊന്നും സുന്ദരിയാകാന്‍ പോകുന്നില്ലെന്നു പറഞ്ഞു വെറുതെ ഇരിക്കാതെ നിങ്ങളും പരിശ്രമിക്കൂ വെറും പത്തു ദിവസം. അത് നിങ്ങളെ അടി മുടി മാറ്റും. പത്തു ദിവസംകൊണ്ട് സുന്ദരിയാകാം. മുടിക്കും ചർമത്തിനും നൽകേണ്ട സംരക്ഷണ മാർഗങ്ങളിതാ.

ഒന്നാം നാളിൽ

∙മുഖക്കുരുവിനുള്ള പൊടിക്കൈകളാണ് ആദ്യം പരീക്ഷിക്കേണ്ടത്. പുതിനയില അരച്ചതിൽ അൽപം തേനും നാരങ്ങാനീരും യോജിപ്പിച്ചു ഒന്നിടവിട്ട ദിവസങ്ങളിൽ മുഖത്തിട്ടാൽ മുഖക്കുരു മാറും.

∙എണ്ണമയം അകറ്റാൻ കടലമാവിൽ റോസ് വാട്ടർ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക. വരണ്ട ചർമമുള്ളവർ റോസ് വാട്ടറിനു പകരം പാൽപ്പാട ഉപയോഗിക്കുക.

∙മുഖം വാടിയിരിക്കുന്നതാണോ പ്രശ്നം? ഇന്നു മുതൽ എല്ലാ ദിവസവും പാലിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടി കൂടിയിട്ട് മുഖത്തും കഴുത്തിലും തേച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

∙വരണ്ട മുടിയുള്ളവരാണെങ്കിൽ, രണ്ടു ദിവസം കൂടുമ്പോൾ ബദാം എണ്ണയോ ഒലിവെണ്ണയോ കൊണ്ടു തല മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ കൊണ്ട് കഴുകി കണ്ടീഷനറും ഇടണം.

രണ്ടാം നാളിൽ

∙കരുവാളിപ്പ് മാറ്റിയെടുക്കാൻ തൈരിനെ കൂട്ടുപിടിക്കാം. തൈര് നല്ലൊരു നാച്ചുറൽ ബ്ലീച്ചിങ് ഏജന്റാണ്.

∙ഒരു വലിയ സ്പൂൺ മുട്ടവെള്ളയിൽ ഒരു വലിയ സ്പൂൺ തൈര് മിക്സ് ചെയ്തു മുഖത്തും കഴുത്തിലും പുരട്ടി 10–15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകുക. ചർമത്തിന്റെ കരുവാളിപ്പ് മാറി മുഖം സുന്ദരമാകും.

∙വരണ്ട ചർമമുള്ളവർ തൈരിൽ തേൻ മിക്സ് ചെയ്ത് ഉപയോഗിക്കാം. എണ്ണമയമുളള ചർമക്കാർ തൈരിൽ നാരങ്ങാനീര് യോജിപ്പിക്കുക.

∙താരൻ ശല്യമുണ്ടെങ്കിൽ തൈരിൽ മുട്ട വെള്ള യോജിപ്പിച്ച് തലയിൽ തേച്ചു പിടിപ്പിച്ച് അൽപ സമയത്തിനു ശേഷം കഴുകി കളയാം. മുടിക്ക് തിളക്കവും കിട്ടും.

മൂന്നാം നാളിൽ

∙മുഖക്കുരുവിന്റെ മുറിവുകളുണ്ടെങ്കിൽ അതുണങ്ങി പാടുകൾ മാറാൻ തേൻ പുരട്ടിയാൽ മതി.

∙ചുവന്നുള്ളി നീരിൽ അൽപം തേൻ ചേർത്ത് കറുത്തപാടുകളിൽ ഇടുക. തുടർച്ചയായി ഇട്ടാൽ പാടുകൾ മാറും.

∙തേനും ബദാം എണ്ണയും യോജിപ്പിച്ച് മുഖത്തു പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. മുഖത്തിന് മൃദുത്വവും തിളക്കവും കിട്ടും.

∙ഒരു ചെറിയ സ്പൂൺ പാൽപ്പൊടിയിൽ ഒരു ചെറിയ സ്പൂൺ തേനും രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും കൂടി യോജിപ്പിച്ച് ഫേസ് പായ്ക്കായി മുഖത്തിടുക.

നാലാം നാളിൽ

∙വരണ്ട മുടിയുള്ളവർ ഒരു ഏത്തപ്പഴം, തേൻ, ബദാമെണ്ണ, ഒരു മുട്ട എന്നിവ മിക്സിയിലടിച്ച് മുടിയിൽ പുരട്ടിയ ശേഷം തലയിൽ പൊതിഞ്ഞു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

∙എണ്ണമയമുള്ള മുടിയാണ് നിങ്ങളുടേതെങ്കിൽ ചെറുപയർ കുതിർത്തരച്ചതിൽ തൈരും അൽപം നാരങ്ങാനീരും ചേർത്ത് തലയിൽ തേച്ചു പിടിപ്പിച്ച ശേഷം കഴുകിക്കളയുക.

∙ചെമ്പരത്തിപ്പൂ കൈകൊണ്ട് ഞെരടിയതിൽ അൽപം ഒലിവെണ്ണയും ചേർത്ത് മുടിയിൽ തേച്ചാൽ ഏതു തരം മുടിക്കും നല്ല തിളക്കം കിട്ടും.

അഞ്ചാം നാളിൽ

∙ഓട്സിൽ അൽപം പാൽ ചേർത്ത് യോജിപ്പിച്ചതിൽ മുട്ടയുടെ മഞ്ഞയും ചേർത്ത് 10–15 മിനിറ്റ് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച ശേഷം കഴുകി കളയുക. മുഖം മൃദുവാകും.‌

∙വരണ്ട ചർമം ഉള്ളവർ തേനും ഓയിലി സ്കിൻ ഉള്ളവർ നാരങ്ങാനീരും ഓട്സിൽ മിക്സ് ചെയ്യുക. ഒരു ചെറിയ സ്പൂൺ ഓട്സ്, അര ചെറിയ സ്പൂൺ മുട്ട മഞ്ഞ, കാൽ ചെറിയ സ്പൂൺ നാരങ്ങാനീര് എന്ന അനുപാതത്തിൽ മിക്സ് ചെയ്യാം.

∙ചുണ്ടുകൾ ചുവക്കാൻ റോസ് ഇതളുകൾ അരച്ചതിൽ പാൽ ചേർത്ത് ചുണ്ടുകളിൽ ഇട്ടാൽ മതി.

∙മാതളനാരങ്ങ ജ്യൂസോ ബീറ്റ്റൂട്ട് ജ്യൂസോ ചുണ്ടിൽ പുരട്ടുന്നതും ചുണ്ടിന് നിറം നൽകും.

എട്ടാം നാളിൽ

∙മിന്നിത്തിളങ്ങുന്ന മുഖത്തിന് നാച്ചുറൽ ഗ്ലോ നേടാൻ പപ്പായ ഉപയോഗിക്കാം.

∙നന്നായി പഴുത്ത പപ്പായ തന്നെ തിരഞ്ഞടുക്കണം. കാരണം പഴുക്കാത്തവയിലെ കറ പൊള്ളലുണ്ടാക്കും.

∙പപ്പായയും തേങ്ങാപ്പാലും യോജിപ്പിച്ച് മുഖത്തിട്ട് 10 മിനിറ്റ് കഴിഞ്ഞ് മസാജ് ചെയ്ത ശേഷം കഴുകി കളയുക.

∙ പപ്പായയും മുൾട്ടാണി പൗഡറും തേനും ചേർത്ത് ഫേസ് പായ്ക്ക് ആയി മുഖത്തിടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.

ഒമ്പതാം നാളിൽ

∙രാത്രി കിടക്കുന്നതിനു മുമ്പായി പുളിയുള്ള ഓറഞ്ച് നടുവേ മുറിച്ചു കുരു കളഞ്ഞ് വട്ടത്തിൽ മുഖത്ത് അഞ്ചു മിനിറ്റ് മസാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയാം. രാവിലെ മുഖം പട്ടു പോലെ തിളങ്ങും.

∙ഓറഞ്ച് ജ്യൂസിൽ ഒരു നുള്ള് കസ്തൂരി മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്തിട്ട്, 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. മുഖത്തിനു നല്ല നിറം കിട്ടും.

∙ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് മുൾട്ടാനി മിട്ടിയും ചേർത്ത് റോസ് വാട്ടറിൽ യോജിപ്പിച്ച് ഫേസ് പായ്ക്ക് തയാറാക്കി മുഖത്തിടുക.

പത്താം നാളിൽ

∙ ഈ പത്തു നാൾ നേടിയ സൗന്ദര്യത്തിൽ ക്ഷീണം മങ്ങലേൽപ്പിക്കാതിരിക്കാൻ തണുപ്പിച്ച വെള്ളരിക്കാ നീരിൽ പഞ്ഞി മുക്കി മുഖമാകെ തുടയ്ക്കുക.

∙ആരിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മുഖം പെട്ടെന്ന് ഫ്രഷാകും.

∙ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ കുറച്ച് റോസാപ്പൂവിതളുകൾ ഇട്ട് ഫ്രിഡ്ജിൽ വയ്ക്കാം. ഇടയ്ക്കിടെ എടുത്ത് മഖത്തു പുരട്ടാം.

പത്തു ദിവസവും ചെയ്യേണ്ടത്

∙എല്ലാ ദിവസവും ഏതെങ്കിലും ഒരു ജ്യൂസ് കുടിക്കണം കാരറ്റ്, മുന്തിരി, ഓറഞ്ച് എന്നിവയുടെ പഴച്ചാറുകൾ ചർമകാന്തി നൽകും.

∙പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ഇടാൻ മറക്കല്ലേ. സൺ പ്രൊട്ടക്ഷൻ ഉള്ള ബോഡി ലോഷൻ വേണം ദേഹത്തു പുരട്ടാൻ. ബോഡി ലോഷൻ കുളി കഴിഞ്ഞ ഉടനേ പുരട്ടണം. ചർമത്തിലെ ഈർപ്പം നിലനിർത്താൻ വേണ്ടിയാണിത്.

∙ചൂടും പൊടിയും തട്ടി മുഖത്തിന്റെ തിളക്കം നഷ്ടമാകാതിരിക്കാൻ ദിവസവും പല തവണ മുഖം കഴുകുക.

∙അതിരാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം നാരങ്ങാ പിഴിഞ്ഞു കുടിക്കാം.

∙എന്നും രാത്രി തണുത്ത പാലിൽ മുഖം കഴുകുന്നത് മുഖം ഫ്രഷായിരിക്കാൻ‌ സഹായിക്കും.

∙രാത്രി കിടക്കും മുമ്പ് കൈകാലുകൾ നന്നായി തേച്ചു കഴുകി ക്രീം പുരട്ടി മസാജ് ചെയ്യാം. വിരലുകളിൽ മുകളിൽ നിന്ന് താഴേക്കു വേണം മസാജിങ്. ചുളിവുകൾ നീങ്ങാനും ചർമം സുന്ദരമായിരിക്കാനും പതിവായി ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്: ജയശ്രീ ബെന്നി, ഏഞ്ചൽ ബ്യൂട്ടി ഹോം, കൊച്ചി