Friday 12 January 2018 11:08 AM IST : By സ്വന്തം ലേഖകൻ

അലർജി മുതൽ മാനസികപ്രശ്നം വരെ കണ്ണിനെ ബാധിക്കും; നല്ല കണ്ണിനായി അറിയേണ്ടത്

eyes_beauty

മനസ്സിൻെറ കണ്ണാടിയാണല്ലോ കണ്ണ്. നമുെട ആേരാഗ്യവും അനാരോഗ്യവും ദുഃഖവും സന്തോഷവുമെല്ലാം കണ്ണിൽ പ്രതിഫലിക്കും. കണ്ണിൻെറ ഭംഗി നഷ്ടപ്പെടുത്തുന്ന ഒട്ടേറെ സൗന്ദര്യപ്രശ്നങ്ങളുണ്ട്. കണ്ണിനുണ്ടാകുന്ന ആേരാഗ്യപ്രശ്നങ്ങ
ളും സൗന്ദര്യത്തെ ബാധിക്കാം.  

കണ്ണിനു ചുറ്റിലും കറുപ്പ്


കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം പല കാരണങ്ങൾ കൊണ്ടുണ്ടാകാം. ഉറക്ക ക്കുറവ്,കാഴ്ചക്കുറവ്, ദീർഘനേരം കംപ്യൂട്ടറിലോ മൊെെബൽ സ്ക്രീനിലേക്കോ നോക്കുന്നതു കൊണ്ട് കണ്ണിനുണ്ടാകുന്ന ആയാസം എന്നിവയെല്ലാം ഈ അവസ്ഥയിലേക്കു നയിക്കാം. െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന െെവകല്യം, ഗർഭനിരോധനഗുളികയുടെ ഉപയോഗം, മദ്യപാനം, മാനസിക സമ്മർദം എന്നിവയെല്ലാം കാരണങ്ങളാണ്.


ആസ്മ, തുമ്മൽ, കണ്ണുചൊറിച്ചിൽ തുടങ്ങി പലതരം അലർജികൾ ഉള്ളവരിലും കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം വ്യാപകമായി കാണാറുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായും വരാം. അപൂർവമായെങ്കിലും മസ്കാര, െഎെെലനർ തുടങ്ങിയവയുെട അലർജി കാരണവും ഗ്ലോക്കോമ എന്ന രോഗത്തിന് കണ്ണി
െലാഴിക്കാൻ ഉപയോഗിക്കുന്ന ചിലതരം മരുന്നുകൾ െകാണ്ടും ഇങ്ങനെ കറുപ്പ്നിറം ഉണ്ടാകാം.


ഉറക്കം പ്രധാനം


കണ്ണിൻെറ കാര്യത്തിൽ ആദ്യമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറു മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കണം എന്നതാണ്. കാഴ്ചക്കുറവ് സംശയിക്കുന്നവർ ഒരു നേത്രരോഗവിദഗ്ധനെ സമീപിച്ചു കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിച്ചു പരിഹാരം കാണണം.
ജോലി സംബന്ധമായി ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കേണ്ടിവരുന്നവർ കൃത്യമായ ഇടവേളകൾ  എടുക്കണം. ദീർഘനേരമുള്ള മൊെെബൽ ഉപയോഗം ഒഴിവാക്കുക. െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന െെവകല്യമുണ്ടെങ്കിൽ ചികിത്സ തേടണം. അലർജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂർണമായി ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്.


സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ കണ്ണിനു ചുറ്റുമുള്ള ഭാഗം വിട്ടുപോകരുത്. കറുപ്പ് കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും. കണ്ണിനു ചുറ്റും പുരട്ടാനായി പ്രത്യേകം തയാർ ചെയ്ത ക്രീമുകളാണ് ഉപയോഗിക്കേണ്ടത്. കൃത്യമായി എല്ലാ ദിവസവും മരുന്നു പുരട്ടുകയാണെങ്കിൽ ഏകദേശം ആറ് ആഴ്ച കഴിയുമ്പോൾ കറുപ്പുനിറത്തിൽ കുറവു കണ്ടുതുടങ്ങും. കണ്ണിനു ചുറ്റും പുരട്ടാവുന്ന കെമിക്കൽ പീൽ ഉപയോഗിച്ചു ത്വക് രോഗവിദഗ്ധനു വലിയ മാറ്റം വരുത്താനാകും.

കൺപീലി െകാഴിയൽ

ചില രോഗങ്ങളുടെ ഭാഗമായാണ് കൺപീലി കൊഴിയൽ പ്രധാനമായും ഉണ്ടാകുന്നത്.  െസബോറിക് ഡെർമറ്റൈറ്റിസ് എന്ന രോഗം കാരണം കൺപോളകളുടെ അറ്റത്തു മൊരിച്ചിൽ ഉണ്ടാകുകയും അതോടൊപ്പം കൺപീലി കൊഴിയുകയും െചയ്യുന്നു.  മിക്കവർക്കും തലയിൽ താരനും ഉണ്ടാകും.
ബാക്ടീരിയൽ അണുബാധ മൂലം തുടർച്ചയായി കൺകുരു ഉണ്ടാകുന്നവരിലും ഗുണമേന്മ കുറഞ്ഞ െഎ െെലനർ, മസ്കാര എന്നിവ ഉപയോഗിക്കുമ്പോഴും അലോപേഷ്യ ഏരിയേറ്റ (മുടി വട്ടത്തിൽ െകാഴിയുന്നത്) എന്ന രോഗാവസ്ഥയിലും കൊഴിച്ചിൽ ഉണ്ടാകാം. കൃത്രിമ കൺപീലികളുെട തുടർച്ചയായ ഉപയോഗവും (ഒട്ടിക്കാൻ ഉപയോഗിക്കുന്ന ലാഷ് ഗ്ലൂ എന്ന പശ കാരണം) കൺപീലികൾ കൊഴിയാൻ ഇടയാകാറുണ്ട്.


ചികിത്സയ്ക്കു േബബി ഷാംപൂവും


െസബോറിക് ഡെർമ െെറ്ററ്റിസ് ചികിത്സിച്ചു ഭേദമാക്കണം. ബേബി ഷാംപൂ വെള്ളത്തിൽ ലയിപ്പിച്ചു തുണിയിൽ മുക്കി കൺപോളകളുടെ അറ്റം തുടയ്ക്കുന്നതു മൊരിച്ചിൽ കുറയ്ക്കാൻ സഹായിക്കും. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ കൃത്രിമ കൺപീലികൾ ഉപയോഗിക്കാവൂ.

eyes2

കൺപോളയിലെ തടിച്ച പാടുകൾ


കൺപോളകളിൽ കാണപ്പെടുന്ന മഞ്ഞനിറമുള്ള തടിച്ച പാടുകൾ സാന്തലാസ്മ പാൽപെബ്രാറം (Xanthelasma Palpebrarum) എന്നറിയപ്പെടുന്നു. ഏകദേശം അൻപതു ശതമാനം ആൾക്കാരിൽ ഇതോടൊപ്പം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കൂടുതലായി കാണുന്നു. പ്രമേഹം, െെതറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ് എന്നിവയുള്ളവരിലും ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. തടിച്ച പാടുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നതാണു ചികിത്സ.
കണ്ണിൻെറ ചുറ്റുമുള്ള ചർമം വളരെ ലോലമായതിനാൽ മേക്കപ്പ് െചയ്യുമ്പോഴും കണ്ണിനുവേണ്ടി സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോഴും വളരെ ശ്രദ്ധിക്കണം. ഗുണനിലവാരമുള്ള വസ്തുക്കൾ േനാക്കി വാങ്ങുക. അലർജി കണ്ടാൽ വൈദ്യസഹായം േതടാൻ വൈകരുത്.

TIPS

 

> േജാലി സംബന്ധമായി അധികനേരം കംപ്യൂട്ടറിൽ നോക്കിയിരിക്കുന്നവർ ഇടയ്ക്ക് ഇടവേള എടുക്കുക. ഒരു മണിക്കൂർ കഴിഞ്ഞാൽ 30 സെക്കൻഡ് കണ്ണടച്ചിരിക്കുക.  

> കൺപോളയിലെ ചർമം മൃദുവായതിനാൽ മറ്റു ഭാഗങ്ങിെല കറുപ്പ് അകറ്റാനായി ഉപയോഗിക്കുന്ന ക്രീമുകൾ ഒരുകാരണവശാലും കണ്ണിനു ചുറ്റും
പുരട്ടരുത്.  

> കണ്ണിൻെറ ആേരാഗ്യത്തിനായി ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും
സ്വസ്ഥമായി ഉറങ്ങുക.