Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

’ഞാനും വിജയും ബ്യൂട്ടിഫുൾ കപ്പിൾസ്; മറ്റൊരു ഘട്ടത്തിലായിരുന്നെങ്കിൽ വേർപിരിയില്ലായിരുന്നു!’ വനിതയോട് മനസ്സുതുറന്ന് അമല പോൾ

amala1 ഫോട്ടോ: ഹൈദർ ഖാൻ, മുംബൈ

പുതുവർഷം സ്‌പെഷ്യൽ വനിതയിലൂടെ നടി അമല പോൾ സ്വന്തം ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും തുറന്നു പറയുന്നു; 

"തെറ്റായി എഴുതപ്പെട്ട കഥയിൽ കണ്ടുമുട്ടിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഞങ്ങൾ. കഥ തെറ്റായിപ്പോയതു കൊണ്ടാണ് അതിലെ കഥാപാത്രങ്ങൾ ഇറങ്ങിപ്പോയത്. ഞാനും വിജയും പലരും പറഞ്ഞതു പോലെ ‘ബ്യൂട്ടിഫുൾ കപ്പിൾസ്’ തന്നെയായിരുന്നു.  ജീവിതത്തിൽ  പല കാര്യങ്ങൾക്കും ഞങ്ങൾ കൊടുത്തിരുന്ന പ്രാധാന്യം പലതായിരുന്നു. അതുവരെയുള്ള എന്റെ ജീവിതത്തിന്റെ തുടർച്ചയും വളർച്ചയുമാണ് ഞാനാഗ്രഹിച്ചത്. സിനിമയിലെ ഉയർച്ചയെക്കാളും വൈകാരികവും ബൗദ്ധികവും മാനസികവുമായ വളർച്ചയായിരുന്നു  സ്വപ്നം കണ്ടത്. ആ വളർച്ച ഉണ്ടായില്ലെങ്കിൽ മറ്റൊരാളായി പോവും. അങ്ങനെയൊരു ജീവിതത്തിൽ എനിക്ക് അർഥം തോന്നിയില്ല. 

മൂന്നാമതൊരാൾക്ക് ഇതു മനസ്സിലാകില്ല. ജീവിതം സുന്ദരമാണെന്നാണ് എന്റെ വലിയ വിശ്വാസം. അത് സങ്കടപ്പെട്ടും സഹിച്ചും തീർക്കാൻ എനിക്കിഷ്ടമല്ലായിരുന്നു. ഞാൻ കാരണം പങ്കാളിയും വേദന സഹിക്കാൻ ഇടവരരുതെന്നുമുണ്ടായിരുന്നു. നല്ല പങ്കാളികൾ എന്നാൽ ഒരു യാത്രയിൽ ഒരേ മനസ്സോടെ സഞ്ചരിക്കാനാകണം. പക്ഷേ, പലപ്പോഴും അതിനുകഴി‍ഞ്ഞില്ല. 24 വയസ്സുള്ള പെൺകുട്ടിയുടെ ആഗ്രഹങ്ങളും അവൾക്ക് പറക്കാനുള്ള ആകാശങ്ങളും വലുതായിരുന്നു. ഞങ്ങൾ ഒരുപാടു സ്നേഹിച്ചു. പരസ്പരം നന്നായി പഠിച്ചു. പൊസറ്റീവായ സ്വാധീനം രണ്ടുപേരിലുമുണ്ടായിട്ടുണ്ട്.  തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനായ വിജയ്ക്ക് വിജയങ്ങൾ നേടിയെടുക്കാനുണ്ട്. എനിക്കും ഉണ്ട് എന്റേതായ സ്വപ്നങ്ങൾ. കുറേ വർഷങ്ങൾ കഴിഞ്ഞ്, ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നെങ്കിൽ ഞങ്ങൾക്ക് പിരിയേണ്ടി വരില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അതുവരെ സങ്കടം നിറഞ്ഞ ജീവിതം തുടരുക എന്നത് പരസ്പരം ചെയ്യുന്ന പാപമാണ്." അമല പറയുന്നു. 

അഭിമുഖത്തിന്റെ പൂർണ്ണരൂപം ജനുവരി ആദ്യ ലക്കം വനിതയിൽ...  

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.