Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരൊക്കെയാണ് 2016 ലെ മികച്ച താരങ്ങൾ? അവാർഡുകൾ നിങ്ങൾക്കു തീരുമാനിക്കാം, നിങ്ങൾ തന്നെയാണ് ജൂറി! സെറ- വനിത ഫിലിം അവാർഡ്‌സ് 2017 വോട്ടിങ് തുടങ്ങുന്നു

vanitha-film-awards

ഇവിടെ ജൂറി നിങ്ങളാണ്, വിധിയും നിങ്ങളുടേതാണ്... പ്രേക്ഷകർ വിധിയെഴുതന്നവരാണ് ഈ വേദിയിൽ ആദരിക്കപ്പെടുക. മലയാളത്തിലെ ഏക ഗാലപ് പോൾ അവാർഡായ സെറ– വനിത ഫിലിം അവാർഡ്സ് 2017 വോട്ടിങ് തുടങ്ങുന്നു. ഇവിടെ ഞങ്ങൾ ചോയ്സുകൾ നൽകുന്നില്ല. നിങ്ങൾ തന്നെയാണ് ഓരോ അവാർഡിനും അനുയോജ്യരായവരെ തിരഞ്ഞെടുക്കേണ്ടത്. ഏറ്റവും കൂടുതൽ പ്രേക്ഷകർ നിർദേശിച്ച പ്രതിഭകൾക്കാകും വനിത അവാർഡ് സമ്മാനിക്കുക. അതുകൊണ്ടുതന്നെ ഇതു പ്രേക്ഷകര്‍ നൽകുന്ന പുരസ്കാരമാണെന്ന് ഉറപ്പിച്ചു പറയാം. താഴെ നൽകിയിരുക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു 2016. ഈ വർഷം 118 ചിത്രങ്ങളാണ് സെൻസർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇരുപത്തിയഞ്ചോളം സിനിമകള്‍ വൻ വിജയം നേടി. ഒപ്പം അരങ്ങിലും അണിയറയിലുമായി കഴിവുറ്റ നവപ്രതിഭകളുടെ അരങ്ങേറ്റത്തിനും ഈ വർഷം സാക്ഷിയായി. ചരിത്രത്തിലാദ്യമായി ഒരു മലയാള ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയതും 2016 ന്റെ പ്രത്യേകതയായി. കുഞ്ചാക്കോ ബോബനിലൂടെ നിര്‍മ്മാണ രംഗത്തേക്ക് ഉദയ സ്റ്റുഡിയോയുടെ തിരിച്ച് വരവിനും 2016 സാക്ഷിയായി.

2016 ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റ്

2016 ലെ മികച്ച താരപ്രതിഭകളെ നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സെറ- വനിത ഫിലിം അവാർഡ്‌സിലൂടെ. വനിത ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ 25 ഓളം അവാർഡുകളാണ് വനിത ഒരുക്കുന്നത്. വായനക്കാർ പങ്കെടുക്കുന്ന ഗാലപ് പോളിലൂടെയാണ് വിജയികളെ കണ്ടെത്തുക.

ഓൺലൈനായി വോട്ടു ചെയ്യാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക

film-award-edited-
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.