Tuesday 24 July 2018 05:17 PM IST : By സ്വന്തം ലേഖകൻ

വയർ ചാടുന്നതാണോ പ്രശ്നം? ഈ ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കൂ, 30 ദിവസം കൊണ്ട് കുറയ്ക്കാം

belly_fat

അധികസമയവും ഇരുന്ന് ജോലി ചെയ്യുന്നവരുടെയെല്ലാം പ്രശ്നമാണ് വയറ് ചാടുന്നത്. വയറ് ചാടുന്നത് രൂപ ഭംഗി നഷ്ടപ്പെടാൻ ഇടയാക്കും എന്നത് മാത്രമല്ല, ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ സൂചന കൂടിയാണ് ഇത്. ആന്തരിക അവയവങ്ങളില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പ്രമേഹത്തിനും, ഹൃദയരോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരക്കാർക്ക് സ്ട്രോക്ക് പോലും പെട്ടെന്ന് വരുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതാ വയർ ചാടൽ 30 ദിവസം കൊണ്ട് മാറ്റാം. 30 ദിവസം കൊണ്ട് ചാടിയ വയർ ഇല്ലാതാക്കാൻ 12 ഭക്ഷണ പദാർത്ഥങ്ങൾ. കുറഞ്ഞത് 10 ദിവസമെങ്കിലും ഇവയിൽ ഏതെങ്കിലും ഒന്ന് ശീലമാക്കണം എന്നു മാത്രം.

1. പുതിന ഇല

വയറു കുറയ്ക്കാൻ മാത്രമല്ല തടി കുറയ്ക്കാനും പുതിന ഇല്ല മികച്ച ഔഷധമാണ്. പുതിന ചട്ണി കഴിക്കുന്നതും പുതിന ഇല ചായയിൽ ഇട്ടു കുടിക്കുന്നതും വയറു കുറയാനും തടി കുറയാനും നല്ലതാണ്.

2. പപ്പായ

ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഏറ്റവും അധികം സഹായിക്കുന്നതും സുലഭമായി ലഭിക്കുന്നതുമായ പഴമാണ് പപ്പായ. പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാൻ സഹായിക്കുന്ന പാപെയ്ൻ എന്ന എൻസൈം പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായയിൽ ആണ് കൂടുതലായി ഉള്ളത്.

3. പൈനാപ്പിൾ

പൈനാപ്പിൽ ദിവസവും ശീലമാക്കുന്നത് വയർ കുറയാൻ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ബ്രോമാലിൽ ദഹനത്തിന് നല്ലരീതിയിൽ സഹായിച്ച് വയറു കുറയാൻ കാരണമാകുന്നു.

4. നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസ് ഒരാഴ്ച അടുപ്പിച്ച് കഴിച്ചാൽ വയർ കുറയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

5. കാരറ്റ്

വയറു കുറയാൻ മാത്രമല്ല ആരോഗ്യത്തിനും അത്യുത്തമമാണ് കാരറ്റ്. ഭക്ഷണത്തിന് മുൻപ് കാരറ്റ് കഴിക്കുക. സലാഡായും കഴിക്കാം ജ്യൂസായും കഴിക്കാം.

6. പെരുംജീരകം

പെരും ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഒരാഴ്ച സ്ഥിരമായി കുടിച്ചാൽ ചാടിയ വയറിനെ പൂർവ്വസ്ഥിതിയിൽ കൊണ്ടെത്തിക്കാം.

7. മല്ലിയില ജ്യൂസ്

മല്ലിയില ജ്യൂസ് ആക്കി ഒരാഴ്ചത്തേക്ക് ദിവസവും കഴിക്കുക. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാൻ അത്യുത്തമായ മല്ലിയില ജ്യൂസ് വയർ കുറയ്ക്കാൻ മികച്ച ഒരു ഔഷധമാണ്.

8. വേവിച്ച ആപ്പിൾ

ആപ്പിൾ പൊതുവെ ഹൈക്ലാസ് ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യ ഗുണങ്ങൾ അധികമായുള്ള ആപ്പിൾ പക്ഷെ വേവിച്ച് കഴിച്ചാൽ കുടവയർ ഇല്ലാതാക്കാം.

9. പകുതി വേവിച്ച പഴം

പകുതി വേവിച്ച പഴം ദിവസവും വെറും വയറ്റിൽ കഴിക്കുന്നത് ശീലമാക്കിയാൽ കുടവയർ കുറയ്ക്കാം. വയർ കുറയുക മാത്രമല്ല ആരോഗ്യത്തിനും ഇത് നല്ലതാണ്.

10. ചെറുനാരങ്ങയും ചൂടുവെള്ളവും

ചെറുനാരങ്ങയുടെ നീരും ചൂടുവെള്ളവും കലർത്തി ദിവസവും രാവിലെ വെറും വയറ്റിൽ 10 ദിവസമെങ്കിലും അടുപ്പിച്ച് കഴിച്ചാൽ വയർ കുറയ്ക്കാം.

11. തേനും തണുത്ത വെള്ളവും

തേൻ തണുത്ത വെള്ളത്തിൽ കലർത്തി വെറും വയറ്റിൽ ദിവസവും കുടിക്കുക. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇത് അത്യുത്തമം ആണ്.

12. ബീൻസ്, മുളക്, വെളുത്തുള്ളി, ഇഞ്ചി

ബീൻസിലെ പ്രോട്ടീൻ വയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കും. മുളകിലെ ക്യാപ്സയാസിനാണ്‌ കൊഴുപ്പ് കുറക്കുന്നത്. വെളുത്തുള്ളിയും വയർ കുറയ്ക്കാൻ ഉത്തമമാണ്. ഇഞ്ചി കലോറി ഇല്ലാതാക്കും. ദഹനത്തിനും ഉത്തമമാണ്. ഇത് തടിയും വയറും കുറയ്ക്കുന്നു.