Thursday 04 October 2018 02:09 PM IST : By സ്വന്തം ലേഖകൻ

പ്രവാസി നാട്ടിൽ എത്തിയപ്പോൾ ഗെയിറ്റിനു മുന്നിൽ പാർട്ടി കൊടിമരം! പരാതി നൽകിയപ്പോൾ സംഭവിച്ചത്...

abraham-thomas1

പ്രവാസിയായിരുന്ന വ്യക്തിയുടെ വീടിനു മുന്നിൽ കൊടിമരം നാട്ടി രാഷ്ട്രീയ പാർട്ടി. തിരിച്ചു നാട്ടിലെത്തിയപ്പോൾ കൊടിമരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നേതാക്കൻമാരെ സമീപിച്ചെങ്കിലും വഴങ്ങാതെ പാർട്ടി. കുവൈറ്റിൽ ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി സ്വദേശി എബ്രഹാം തോമസിനാണ് ഭരണ മുന്നണിയിലെ പ്രമുഖ പാർട്ടിയിൽ നിന്നു തിക്താനുഭവം.

2005 ല്‍ കുവൈറ്റിൽ കുടുംബസമേതം താമസിക്കുമ്പോഴാണ് എബ്രഹാം തോമസ് ചങ്ങനാശ്ശേരിയിലെ വീടു വാങ്ങിയത്. 2016 വരെ വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. 2016 ൽ നാട്ടിലേക്ക് താമസത്തിനു വന്നപ്പോഴാണ് ഗെയിറ്റിനു മുന്നിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി കൊടിമരം സ്ഥാപിച്ചിരിക്കുന്നത് കണ്ടത്. തുട‌ർന്ന് പാർട്ടിയിലെ പല നേതാക്കൻമാരോടും സംസാരിച്ചെങ്കിലും പതാകയും കൊടിമരവും മാറ്റാനാവില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

abraham-thomas2

ജില്ലാ കലക്ടർ അടക്കമുള്ളവരോടു പരാതി പറഞ്ഞെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ‌ എബ്രഹാം പറയുന്നു. കൊടിമരം സ്ഥാപിച്ച സമയത്ത് നാട്ടിൽ ഇല്ലാതിരുന്ന താൻ എതിർപ്പ് പ്രകടിപ്പിക്കാത്തതാണ് കാരണമായി പറയുന്നതെന്നും അദ്ദേഹം പറയുന്നു. അവസാന ആശ്രയം എന്ന നിലയിൽ കോടതിയെ സമീപിക്കുവാൻ ഒരുങ്ങുകയാണ് എബ്രഹാം. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ;