Saturday 01 September 2018 04:26 PM IST : By സ്വന്തം ലേഖകൻ

കൈകാലുകൾ ഇല്ല, എന്നിട്ടും അച്മദിന്റെ ഫോട്ടോകൾ സൂപ്പറാ! പരിചയപ്പെടാം ഈ യുവാവിനെ..

photography008 Photo credit: Achmad Zulkarnain

രണ്ടു കയ്യും കാലുകളുമില്ല അച്മദ് സുൾക്കർനെയിന്. പക്ഷേ അതൊന്നും അയാളുടെ ഇച്ഛാശക്തിയെയും ആത്മവിശ്വാസത്തെയും ബാധിച്ചിട്ടില്ല. വിധി ഒരുക്കിയ ചതിക്കുഴിയില്‍ ജീവിതം ഹോമിക്കാൻ ഈ ഇന്തോനീഷ്യൽ യുവാവ് തയാറായില്ല. കഴുത്തിൽ ക്യാമറയും തൂക്കി അച്മദ് ഇറങ്ങിയപ്പോൾ ഫ്രെയിമിൽ പതിഞ്ഞത് മുഴുവൻ ജീവൻ തുടിക്കുന്ന ചിത്രങ്ങളായിരുന്നു. ശരീര വൈകല്യം അതിജീവിച്ച് പ്രൊഫഷണൽ ഫോട്ടോഗ്രാഫിയിലേക്ക് ചുവടുവച്ച് അച്മദ് ഇപ്പോൾ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

photography005

24 വയസുകാരനായ ഈ യാവാവ് സ്വന്തമായി വികസിപ്പിച്ച ചില മാർഗങ്ങളിലൂടെയൈണ് ഫോട്ടോയെടുക്കുന്നത്. കൈകാലുകൾ ഇല്ലാത്തതിനാൽ മുഖവും വായയും കൈയിലെ ത്വകുമൊക്കെയാണ് ഫോട്ടോ ക്ലിക് ചെയ്യാനുള്ള ആയുധം. ചിത്രങ്ങളുടെ മികവിനുള്ള അംഗീകാരമെന്നോണം ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 30,000 ൽ അധികം ഫോളോവേഴ്സാണ് ഈ യുവാവിനുള്ളത്.

photography000

സ്വന്തമായി ഒരു കമ്പനി തുടങ്ങിയിരിക്കുകയാണ് ഈ യുവാവ്. ഫോട്ടോഗ്രാഫിയെ ജീവനോളം സ്നേഹിക്കുന്ന അച്മദിന് ഒന്നേ പറയാനുള്ളൂ, നിങ്ങൾ എന്നെ കാണേണ്ട, എന്റെ വൈകല്യങ്ങൾ അറിയുകയും വേണ്ട. എന്റെ ക്രീയേറ്റിവിറ്റിയാണ് നിങ്ങൾക്കു മുന്നിൽ ഞാൻ അവതരിപ്പിക്കുന്നത്. അത് നിങ്ങൾക്ക് ഇഷ്ടപ്പെടാം, വെറുക്കാം...