Monday 22 January 2018 09:53 AM IST : By സ്വന്തം ലേഖകൻ

പ്രണയസാഫല്യം; നടി ഭാവനയും നിർമാതാവ് നവീനും വിവാഹിതരായി

bhavana-wedding.jpg.image.784.410

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. നഗരത്തിലെ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കൾക്കും സിനിമാമേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടിൽ രമ്യ നമ്പീശന്റെ നേതൃത്വത്തിൽ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തി. മൈലാഞ്ചി ഇടൽ ചടങ്ങ് നടത്തി. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന.