Monday 20 March 2017 03:14 PM IST : By സ്വന്തം ലേഖകൻ

മുഖവും ശരീരവും പ്രായം എടുത്തുപറയുന്നുണ്ടോ? മുപ്പതുകളിൽ തിളങ്ങാൻ സിമ്പിൾ ബ്യൂട്ടി ടിപ്‌സ്

ais

ആണായാലും പെണ്ണായാലും പ്രായം കൂടുംതോറും ചർമ്മത്തിൽ വ്യത്യാസങ്ങൾ വന്നുതുടങ്ങും. കണ്ണിനു ചുറ്റും കറുപ്പ് നിറം, കരിമംഗല്യം, ചർമ്മത്തിനുണ്ടാകുന്ന ചുളിവുകൾ, പാടുകൾ തുടങ്ങയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാലിനി പ്രായത്തെ ഭയക്കേണ്ടതില്ല എന്നാണ് കോസ്‌മെറ്റിക് സർജനായ സപ്ന വി റോഷ്‌നി പറയുന്നത്. ഇഞ്ചക്ഷനുകൾ, ലേസർ ട്രീറ്റ്മെന്റുകൾ, കോസ്‌മെറ്റിക് സർജറി തുടങ്ങിയവയിലേക്ക് പോകുന്നതിനു മുൻപ് പ്രായാധിക്യത്തെ തടുക്കാൻ ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന സിമ്പിളായ മാർഗ്ഗങ്ങൾ പറഞ്ഞുതരുകയാണ് സപ്ന.

മുടിക്ക് മേക്കോവർ നടത്താൻ നാല്പതുകൾ നല്ല സമയമാണ്

മുടി കൊഴിച്ചിലും നരയുമൊക്കെയായി കുറച്ചധികം കഷ്ടം അനുഭവിക്കുന്ന കാലഘട്ടമാണ് നാല്പതുകൾ. ഇപ്പോഴാണ് മുടിയുടെ സ്റ്റൈലിൽ മാറ്റം വരുത്തി മുഖത്തിനു അനുയോജ്യമായി കിടിലൻ മേക്കോവർ നടത്താൻ പറ്റിയ സമയം. മുടിക്ക് മേക്കോവർ മാത്രമല്ല അനുയോജ്യമായ ഹെയർ കളറും ഈ പ്രായത്തിൽ പരീക്ഷിക്കാവുന്നതാണ്. നല്ലൊരു ഹെയർ സ്റ്റൈലിസ്റ്റിന് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യമാണിത്.

മസിലുകളുടെ ആരോഗ്യത്തിന് വർക്ക്ഔട്ട്

സാധാരണ 20 മുതൽ 30 വയസ്സ് വരെയാണ് സ്ത്രീകളുടെ മസിലുകൾ ആരോഗ്യത്തിൽ കാണപ്പെടുന്നത്. മുപ്പത് കഴിയുന്നതോടെ മസിലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സ്ഥിരമായി വർക്ക്ഔട്ട് ചെയ്യുന്നത് വളരെ നല്ലതാണ്. മികച്ച ഒരു ട്രെയിനറെ കണ്ടെത്തി കാർഡിയോ എക്സർസൈസുകൾ ചെയ്യുന്നത് വളരെ നല്ലതാണ്. ഓട്ടം, സ്കിപ്പിംഗ് തുടങ്ങിയവയെല്ലാം ജിമ്മിൽ പോകാതെ തന്നെ ചെയ്യാവുന്നതാണ്.

ചർമ്മത്തിന് ആന്റി ഓക്‌സിഡന്റുകൾ നൽകാം

പ്രായമേറും തോറും ചർമ്മത്തിൽ നിന്ന് ആന്റി ഓക്‌സിഡന്റുകൾ നഷ്ടപ്പെട്ടു തുടങ്ങും. ഇത് നിലനിർത്തുകയാണ് പ്രധാനം. ഇതിനായി പോഷക പ്രധാനമായ ആഹാരം ശീലമാക്കുകയാണ് വേണ്ടത്. ന്യൂട്രിയന്റ്സ് അടങ്ങിയ കൃത്രിമ ആഹാരങ്ങൾ വാങ്ങിക്കഴിക്കുന്നത് രോഗം വിളിച്ചു വരുത്തും. പകരം നല്ല നിറമുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും ശീലമാക്കുകയാണ് ഉത്തമം. മഴവില്ലിന്റെ നിറം മനസ്സിൽ കണ്ട് ഏഴു ദിവസവും അതേ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരം ആരോഗ്യത്തോടെ ഇരിക്കുക മാത്രമല്ല ചർമ്മം തിളങ്ങുകയും ചെയ്യും.

ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാതെ നോക്കാം  

ചർമ്മത്തിന്റെ മൃദുത്വത്തിനും എളുപ്പത്തിലുള്ള ദഹനത്തിനുമെല്ലാം ധാരാളം വെള്ളം കുടിക്കണം. വേനൽക്കാലത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാതെ നോക്കണം. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടാൽ അത് ആദ്യം ബാധിക്കുക ചർമ്മത്തെയായിരിക്കും. അത് തൊലിപ്പുറത്തെ എണ്ണമയം ഇല്ലാതാക്കി ചുളിവുകൾ വന്നുതുടങ്ങാൻ കാരണമാകും. ആന്റി ഏജിങ് ക്രീമുകളും ട്രീറ്റ്മെന്റുകളും എടുക്കുന്നതിനുമുന്പ് ധാരാളം വെള്ളം കുടിച്ചു തുടങ്ങിയാൽ മതി. ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാം. ചർമ്മത്തിന് മൃദുത്വം നിലനിർത്താൻ ദിവസവും എസ്‌പിഎഫ് ക്രീം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.