Friday 28 September 2018 02:44 PM IST : By സ്വന്തം ലേഖകൻ

അലർജി ശല്യമോ? വീടിനകത്തു നിന്നു ബാധിക്കാവുന്ന അലർജിയെ പ്രതിരോധിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

allergy

തുമ്മൽ, ചുമ, ശ്വാസംമുട്ടൽ. പലതരം അലർജികളുടെ ലക്ഷണങ്ങളാണിവ. അലർജികളുള്ളവർ വീടിനു പുറത്തെ വായുമലിനീകരണത്തെ മാത്രം പേടിച്ചാൽ പോര. വീടിനകത്തെ െപാടിയും േരാഗാണുക്കളും  അലർജിക്കു കാരണമാകും. വീടിനുള്ളിലെ   അലർജിയെ പ്രതിരോധിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..


വൃത്തി ശീലമാക്കാം


മുറികൾ വൃത്തിയാക്കുന്നതു വളരെ പ്രധാനമാണ്. ആഴ്ചയിലൊരിക്കൽ കിടക്കവിരികളും മൂന്നു ദിവസത്തിലൊരിക്കൽ തലയണ കവറുകളും വൃത്തിയാക്കണം.
∙ വളർത്തു മൃഗങ്ങൾ ചില തരം അലർജികൾക്കു കാരണമാകും. കഴിയുന്നതും വീടിന് അകത്തേക്കു വളർത്തു മൃഗങ്ങളെ കടത്താതിരിക്കുക. കമ്പിളി പുതപ്പ്, മൃഗങ്ങളുടെ രോമം െകാണ്ടു തീർക്കുന്ന വസ്ത്രങ്ങൾ തുടങ്ങിയവ ചിലരിൽ അലർജിയുണ്ടാക്കാറുണ്ട്.


∙ പുസ്തകങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ അലർജിയ്ക്കു കാരണമാകുന്ന സൂക്ഷ്മജീവികൾക്ക് ഇടം നൽകും. ഫ്രെയിം െചയ്യുന്ന ചിത്രങ്ങൾ, പ്രതിമരൂപങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക. ഇത് പൊടി അടിയുന്നതും അലർജി ഉണ്ടാകുന്നതും തടയാൻ സഹായിക്കും.


∙ മുറികളിൽ കഴിയുന്ന ഇടങ്ങളിലെല്ലാം കാർപെറ്റിടുന്നതാണു പലരുടെയും ശീലം. ഇതു പൊടി അടിയാനും അലർജിയുണ്ടാകാനും ഇടയാക്കും. മുറികൾ വൃത്തിയാക്കുമ്പോൾ ഈ കാർപെറ്റുകൾ വാക്വം ക്ലീനർ െകാണ്ടു വൃത്തിയാക്കണം.  തുണി െകാണ്ടുള്ള കാർപെറ്റുകൾ േസാപ്പുപൊടിയിൽ മുക്കി വച്ച ശേഷം കഴുകി വൃത്തിയാക്കുക.


∙ അലർജിയുള്ള അംഗങ്ങളുണ്ടെങ്കിൽ അപ്ഹോൾസ്റ്ററി ഉള്ള ഫർണിച്ചർ ഒഴിവാക്കുന്നതാണു നല്ലത്. തടി, െലതർ  ഇവ െകാണ്ടുള്ള ഫർണിച്ചർ ആണു ഭേദം.


∙ സോഫ്റ്റ് േടായ്സ് കുട്ടികൾക്കു വലിയ ഇഷ്ടമാണ്. പക്ഷേ, ഇവയിൽ പൊടി അടിയാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ഇടയ്ക്കിടെ ഇവ വൃത്തിയാക്കണം.


∙ എയർ ഫിൽറ്ററുകൾ ഉപയോഗിക്കുന്നതു മുറിയിലെ വായു ശുദ്ധമാക്കാൻ സഹായിക്കും. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ പ്രകൃതിദത്തമായി മുറികളിലെ വായു

ശുദ്ധീകരിക്കാൻ ഒരു എളുപ്പവഴിയുണ്ട്. മുറികളിൽ ഇൻഡോർ പ്ലാന്റ്സ് സൂക്ഷിച്ചാൽ മതി. ഇവ കൂടുതൽ ഓക്സിജൻ പകരുകയും അകത്തളങ്ങൾക്കു ഭംഗിയേകുകയും ചെയ്യും. എയർ ഫിൽറ്ററിനേക്കാൾ മികച്ച രീതിയിൽ വായു ശുദ്ധീകരിക്കാൻ ചെടികൾക്കു കഴിയും.  െചടിച്ചട്ടിയിെല മണ്ണിനു മുകളിൽ അേക്വറിയത്തിലിടുന്ന തരം ഉരുണ്ട കല്ലുകൾ ഇടാൻ ശ്രദ്ധിക്കണം.


∙ എയർ ഫ്രഷ്നർ, സുഗന്ധ മെഴുകുതിരികൾ തുടങ്ങിയവയിൽ രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ മുറികളിൽ സുഗന്ധം പരത്തുമെങ്കിലും ആരോഗ്യത്തിനു േദാഷകരമാണ്.
സുഗന്ധതൈലങ്ങളാണ് ഇതിനു പരിഹാരം. കുറച്ചു കോട്ടൺ ഒരു െചറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കുക. ഇതിൽ ഏതെങ്കിലും സുഗന്ധതൈലം ഒഴിച്ച് ഒരു െചറിയ പാത്രത്തിൽ തുറന്നു വയ്ക്കുക. ഇങ്ങനെ വീടിനകത്തെ പല ഭാഗങ്ങളിൽ സുഗന്ധം പകരാം.


∙ വൃക്തിപരമായ ശുചിത്വം പാലിക്കേണ്ടതു വളരെ പ്രധാമാണ്. പുറത്തു യാത്ര െചയ്യുമ്പോൾ വസ്ത്രങ്ങളിലും മുടിയിലും അലർജി പരത്തുന്ന സൂക്ഷ്മജീവികൾ കടന്നു കൂടാനിടയുണ്ട്. പുറത്തു പോയി വന്നതിനു ശേഷം കുളിച്ചു വസ്ത്രം മാറാൻ ശ്രദ്ധിക്കണം. ഇത് അലർജി പരത്തുന്ന സൂക്ഷ്മജീവികൾ വീടിനകത്തു കടന്നു കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും.


∙ വീര്യം കൂടിയ  ലിക്വിഡ് േസാപ്പുകളും ക്ലീനിങ് േലാഷനുകളും ചിലരിൽ അലർജിക്കിടയാക്കും. ഇവയ്ക്കു പകരം വീര്യം കുറഞ്ഞവ ഉപയോഗിച്ചു വൃത്തിയാക്കാം.


∙ പുക അലർജി,  ആസ്മ സാധ്യത തുടങ്ങിയവയുള്ളവർ കഴിയുമെങ്കിൽ പുകയടുപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. പുക വലിക്കുന്നതിനേക്കാൾ അപകടകരമാണു സിഗറ്റിന്റെയും മറ്റും  പുക ശ്വസിക്കുന്നത്. ഇതു രണ്ടും ഒഴിവാക്കണം.