Saturday 12 August 2017 04:27 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും മാറ്റണോ? പ്രതിവിധി അംബിക പിള്ള പറയും; വിഡിയോ കാണാം

ambika_pillai

സ്ത്രീകളെ അലട്ടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു., കൈ-കാൽ മുട്ടുകളിലെ കറുപ്പ്, സ്‌ട്രെച്ച് മാർക്ക് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഇല്ലാത്ത സ്ത്രീകൾ ചുരുക്കമായിരിക്കും. ഓരോ നാട്ടുമരുന്നുകളും ബ്യൂട്ടീ ട്രീറ്റ്മെന്റ്സും ഒക്കെ ഇക്കാര്യത്തിന് പരീക്ഷിച്ച് മടുത്തവർ ആയിരിക്കും പകുതി പേരും. എന്നാൽ തികച്ചും വ്യത്യസ്തമായ എന്നാൽ പൂർണമായും മാറ്റം തരുന്ന സൗന്ദര്യക്കൂട്ടുമായി പ്രശസ്ത സ്റ്റൈലിസ്റ്റും, ഹെയർ ആന്റ് ബ്യൂട്ടി സ്‌പെഷ്യലിസ്റ്റുമായ അംബിക പിള്ള എത്തുന്നു.

അംബിക തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധി നിർദ്ദേശിച്ചത്. ഇതിനായി കറ്റാർവാഴയുടെ നീര്, വിറ്റമിൻ– സി സിറം, വിറ്റമിൻ സി പൗഡർ, ഗ്ലിസറിൻ എന്നിവ മാത്രം മതി. ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെ മിക്‌സ് ഉണ്ടാക്കണമെന്നും വിശദമായി അംബിക പിള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫെയ്സ്ബുക്ക് വിഡിയോ കാണാം.