Friday 19 January 2018 10:07 AM IST : By സ്വന്തം ലേഖകൻ

അരുത് ഈ ബ്യൂട്ടി ക്രീം ഉപയോഗിക്കരുത്! മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി

863148124

ശരീരത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നതും കൃത്യമായി റജിസ്റ്റർ ചെയ്യാത്തതുമായ ‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വർധക ക്രീം ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്.

ചർമത്തിന് നിറം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ സൗന്ദര്യവർധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. ലൈസൻസുള്ള ഉൽപ്പനങ്ങളുടെ പട്ടികയിൽ ഈ ക്രീം ഇല്ല. കൂടാതെ ഇതിൽ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കൾ പലതും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പിൽ ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.

ഹൈഡ്രോക്വിനോൺ, മെർക്കുറി, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ എന്നിവ ഈ സൗന്ദര്യവർധക ക്രീമിൽ ഉണ്ടെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തൽ. ചർമത്തിലുള്ള മെലാനിന്റെ അളവ് കുറയ്ക്കാൻ ഹൈഡ്രോക്വിനോൺ സഹായിക്കും.

ഇതിലൂടെ ചർമം കൂടുതൽ മൃദുലവും നിറം കൂടുതലായി തോന്നുകയും ചെയ്യും. എന്നാൽ, നിരന്തം ഇവ ഉപയോഗിക്കുന്നതിലൂടെ യുവിഎ, യുവിബി രശ്മികൾ ശരീരത്തിൽ ഏൽക്കുകയും സൂര്യതാപം ഏൽക്കാനും സാധ്യതയുണ്ട്. ചർമ്മത്തിലുണ്ടാകുന്ന കാൻസറിനും ഇവ കാരണമായേക്കും. ഈ ഉൽപ്പന്നം എവിടെയെങ്കിലും വിൽപ്പനയ്ക്കായി കാണുകയാണെങ്കിൽ തങ്ങളുമായി ബന്ധപ്പെടണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

കൂടുതൽ വായനയ്ക്ക്