Friday 27 July 2018 10:47 AM IST : By സ്വന്തം ലേഖകൻ

ബ്ലൂ വെയിൽ ന്യൂഡൽഹിയിലും; ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനാറുവയസുകാരന്റെ അടിവയറ്റിൽ കോമ്പസുകൊണ്ടുള്ള മുറിവുകൾ

blue_whale

കളിക്കുന്നവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ബ്ലൂവെയിൽ ഗെയിം ന്യൂഡല്‍ഹിയിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. ഡല്‍ഹിയില്‍ അശോക് വിഹാറില്‍ ഉള്ള പതിനാറുകാരന്‍ ആണ് നാലു നില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുട്ടിയുടെ അടിവയറ്റില്‍ കോമ്പസുകൊണ്ടുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്, അടുത്തിടെയായി രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്ന് മൊബൈലില്‍ കളിച്ചിരുന്ന കുട്ടിയുടെ സ്വഭാവത്തില്‍ നാലു മാസമായി വലിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമത്തിനു പിന്നില്‍ ബ്ലൂവെയ്ല്‍ ഗെയിം തന്നെ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി ന്യൂഡൽഹി ഡപ്യൂട്ടി കമ്മീഷണര്‍ മിലിന്ദ് മെഹദിയോ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലും, ബംഗാളിലും, മധ്യപ്രദേശിലും ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ബ്ലൂവെയിൽ കളിച്ച് തന്നെയാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല എന്നതും ജനങ്ങളിൽ സംശയത്തിന്റെയും ഒപ്പം ആശങ്കയുടെയും നിഴൽ വിരിക്കുന്നു.

ബ്ലൂവെയിൽ കളിച്ച യുവാവിനെതിരെ കേസെടുത്തു; ലിങ്കുകൾ വാട്ട്സ് ആപ്പിൽ പ്രചരിക്കുന്നു, ജാഗ്രതൈ

വനിത മുന്നറിയിപ്പ് നല്‍കി, ബ്ലൂവെയില്‍ ഗെയിം മരണക്കളി! ഇനിയെങ്കിലും തിരിച്ചറിയൂ