Wednesday 26 September 2018 02:18 PM IST : By സ്വന്തം ലേഖകൻ

‘നിനക്കെന്റെ മാറിടം വേണോ? ഇതാ പിടിച്ചോ...’ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനോട് പെൺകുട്ടിയുടെ പ്രതികരണമിങ്ങനെ

boobs_attack

ബ്രസീലിലാണ് സംഭവം. വഴിയരികിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഇടിച്ചിട്ട ശേഷമാണ് മാറിടം തുറന്നുകാട്ടി പെൺകുട്ടി ഇങ്ങനെ ചോദിച്ചത്. ചോദിക്കുക മാത്രമല്ല, മാറിടം യുവാവിന്റെ മുഖത്തേക്ക് അടുപ്പിച്ച് പിടിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവളുടെ പ്രവൃത്തിക്ക് സോഷ്യൽ മീഡിയ വലിയ കയ്യടിയാണ് നൽകിയത്.

തെക്കുകിഴക്കൻ ബ്രസീലിലെ റിബെയ്റാവോ പ്രെറ്റോ സിറ്റി സെന്ററിൽ സെയിൽസ് ഗേളായ സ്ത്രീയെ ജോലിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനാണ് ‘പണി’ കിട്ടിയത്. ‘ഇങ്ങനെ ചെയ്ത് മടുപ്പിക്കാൻ മാത്രം ഞാനെന്താ സെക്സ് ഉപകരണമാണോ’ എന്നുചോദിച്ച് ചാടിയെണീറ്റ യുവതി തൊട്ടടുത്ത് നിന്ന യുവാനിനെ അടിച്ചിടുകയായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയത്തിൽ ചവിട്ടി അനങ്ങാനാകാതെ കിടത്തിയ ശേഷമായിരുന്നു ടീഷർട്ട് ഊരിമാറ്റി മാറിടം മുഖത്തേക്കടുപ്പിച്ചത്. ‘നിനക്ക് ഇതല്ലേ വേണ്ടത്, ഇതാ എടുത്തോളൂ...’ എന്നവൾ അലറി.

ഇതുകണ്ട് തിരക്കേറിയ ആ സ്ട്രീറ്റിലുണ്ടായിരുന്നവർ ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി. പിന്നീട് കാര്യങ്ങൾ മനസ്സിലായപ്പോൾ അവർ അവളെ അഭിനന്ദിച്ചു, യഥാര്‍ത്ഥത്തില്‍ ബ്രസീലില്‍ ഈ സംഭവം നടന്ന ഒരു സംഭവത്തെ അധികരിച്ച് കോണ്‍ഫ്ലുവെന്‍സിയാസ് എന്ന സംഘം തെരുവു നാടകമാക്കിയതാണ് സംഭവം. എന്നാല്‍ പൊതുജനങ്ങളെ ഇത് ആദ്യം ഞെട്ടിച്ചുവെങ്കിലും പിന്നീട് സ്ത്രീകളുടെ ഉള്ളില്‍ പ്രതികരിക്കാനുള്ള തുറന്ന മനോഭാവത്തെ സൃഷ്ടിക്കാനിടയാക്കി എന്നതാണ് സത്യം.