Wednesday 12 September 2018 02:35 PM IST : By സ്വന്തം ലേഖകൻ

രാത്രിയും പകലും എനർജി ഡ്രിങ്കുകൾ കുടിച്ചു, ഭർത്താവിന് നഷ്ടപ്പെട്ടത് തലയോട്ടിയുടെ പകുതിഭാഗം; ദുരന്തം പങ്കുവച്ച് ഒരു ഭാര്യ

austin3

തുടർച്ചയായി എനർജി ഡ്രിങ്കുകൾ കുടിക്കുന്നത് ശരീരത്തിന് ഏറെ ദോഷകരമാണെന്ന് വ്യക്തമാക്കി നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. എന്നാൽ എനർജി ഡ്രിങ്കുകളുടെ അമിതോപയോഗം തങ്ങളിൽ നിന്ന് കവർന്നെടുത്തത് ജീവിതം തന്നെയാണെന്ന് വ്യക്തമാക്കുകയാണ് ദമ്പതികളായ ബ്രിയാനയും ഓസ്റ്റിനും. തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന ആ ദുരന്തമുണ്ടായത്. ഒരു ദിവസം ഓസ്റ്റിന്റെ അമ്മ അതിരാവിലെ വിളിച്ച് ഓസ്റ്റിൻ അപകടത്തിൽപ്പെട്ടതായി വിവരമറിയിച്ചു. ഒമ്പതുമാസം ഗർഭിണിയാണ് അന്ന് ബ്രിയാന.

ആശുപത്രിയിലെത്തിയപ്പോഴാണ് ബ്രിയാന ഓസ്റ്റിന് മസ്തിഷ്കാഘാതമാണെന്നും ജീവിതത്തിലേക്ക് തിരികെ എത്താൻ സാധ്യത കുറവാണെന്നും അറിയുന്നത്. മസ്തിഷ്കാഘാതത്തിന് വഴിയൊരുക്കിയതിന്റെ കാരണമാണ് ബ്രിയാനയെ ശരിക്കും ഞെട്ടിച്ചത്. രാത്രിയും പകലും തുടർച്ചയായുള്ള എനർജി ഡ്രിങ്കുകളുടെ ഉപയോഗം.

നൈറ്റ് ഷിഫ്റ്റുകളിലും മറ്റുമായി ജോലി ചെയ്യുന്ന ഓസ്റ്റിൻ എനർജി ഡ്രിങ്കുകൾ ഒരു നമിഷം പോലും ഒഴിവാക്കുമായിരുന്നില്ല. മദ്യം പോലെ അടിമയാകുകയായിരുന്നു അവയ്ക്ക് എന്ന് ബ്രിയാന പറയുന്നു.

മകന്റെ ദുരന്തം താങ്ങാനാകാതെ ഓസ്റ്റിന്റെ അച്ഛനമ്മമാർ കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി. എന്നാൽ കാത്തിരിക്കുന്ന കൺമണിയെയും ചുമന്ന് പൂർണ ഗർഭിണിയായി താൻ നിന്ന സാഹചര്യം ബ്രിയാന പറയുന്നു. പക്ഷെ ജീവിതം തിരിച്ചു പിടിക്കാൻ അന്നവർ തീരുമാനിച്ചു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഒടുവിൽ ഓസ്റ്റിന് നാഡികൾ പ്രവർത്തിച്ച് തുടങ്ങി.

austin2

പക്ഷെ തലയോട്ടിയുടെ മുകളിൽ നികത്താനാകാത്ത ഒരു വലിയ ഗർത്തം രൂപപ്പെട്ടു. നടക്കാനും കഴിയില്ല ഈ യുവാവിന്. കാഴ്ചയിൽ വിരൂപി ആയെങ്കിലും ഓസ്റ്റിനെ തള്ളി കളയാൻ സ്നേഹ നിധിയായ ഭാര്യ തയ്യാറായില്ല.

കുഞ്ഞുവന്നതോടെ അത്ഭുതകരമായി ഓസ്റ്റിൻ ചലിച്ചു തുടങ്ങി എങ്കിലും നടക്കാനാകില്ല. പഴയ സ്നേഹവും കരുതലും അതെപടി നിലനിർത്തി കൊണ്ടാണ് ബ്രിയാന ഭർത്താവിനെ പരിചരിക്കുന്നത്. ഓസ്റ്റിന് പഴയപടി സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വസത്തിലാണ് ബ്രിയാന. എന്നാൽ നഷ്ടമായ തലയോട്ടി തിരികെ ലഭിക്കില്ല എന്നതാണ് വൈദ്യശാസ്ത്രം വിധിയെഴുതിയത്.

austin1